Mon, Jun 8, 2026
30.6 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

‘വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണമായി’; ഫിറോസ് കുന്നംപറമ്പിൽ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് തവനൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച ഫിറോസ് കുന്നംപറമ്പിൽ. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തിൽ ഇടത് തരംഗത്തിന് കാരണമായി. ഇത് ആരും കാണാതെ പോകരുതെന്ന് ഫിറോസ് പറഞ്ഞു....

തൃപ്പൂണിത്തുറ: ബിജെപി വോട്ടുകൾ ലഭിച്ചത് കെ ബാബുവിന് തന്നെ; കെഎസ് രാധാകൃഷ്‌ണന്‍

തൃപ്പൂണിത്തുറ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ കെ ബാബുവിന് ലഭിച്ചതാണ് തന്റെ തോൽവിക്ക് കാരണമെന്ന് ബിജെപി സ്‌ഥാനാർഥി കെഎസ് രാധാകൃഷ്‌ണന്‍. തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എംഎല്‍എ ആയിരുന്ന എം സ്വരാജിന്റെ തോല്‍വിക്ക് പിന്നില്‍ വോട്ടു...

തിരഞ്ഞെടുപ്പ് തോൽവി; ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട തിരിച്ചടിയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തോൽവിയുടെ ഉത്തരവാദിത്തം മറ്റുള്ളവരില്‍ ചാരാനില്ല. എന്നാല്‍ അധ്യക്ഷ സ്‌ഥാനം സ്വയം ഒഴിയില്ല. ഹൈക്കമാന്‍ഡ്...

കേരളത്തിലെ ദയനീയ പരാജയം; റിപ്പോർട് തേടി കോണ്‍ഗ്രസ് ഹൈക്കമാൻഡ്

ഡെൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ കൂട്ടത്തോൽവിയിൽ റിപ്പോർട് തേടി കോണ്‍ഗ്രസ് ഹൈക്കമാൻഡ്. ഒരാഴ്‌ചക്കുള്ളിൽ പരാജയത്തിന്റെ കാരണം വ്യക്‌തമാക്കണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും. കെപിസിസി റിപ്പോർട്...

തിരഞ്ഞെടുപ്പ് തോൽവി; കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യമെന്ന് കെസി ജോസഫ്

കോട്ടയം: കേരളത്തിലെ കോൺഗ്രസിൽ സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫ്. ഒരു വ്യക്‌തിയെ ചൂണ്ടിയല്ല പറയുന്നതെന്നും താഴേ തട്ടുമുതൽ അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ താഴേത്തട്ടിലുള്ള കമ്മറ്റികൾ ദുർബലമാണ്....

തിരഞ്ഞെടുപ്പ് പരാജയം; കോൺഗ്രസ് ആത്‌മപരിശോധന നടത്തണമെന്ന് എംകെ മുനീർ

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയിൽ കോൺഗ്രസ് ആത്‌മപരിശോധന നടത്തണമെന്ന് എംകെ മുനീർ. മുസ്‌ലിം ലീഗിന് തെറ്റ് പറ്റിയോയെന്ന് ഞങ്ങൾ ആത്‌മപരിശോധന നടത്തുന്നതുപോലെ കോൺഗ്രസ് അതിശക്‌തമായ ആത്‌മപരിശോധന നടത്തണം. അത് കോൺഗ്രസിന്റെയും ഐക്യജനാധിപത്യ...

തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായത് സംഘടനാ ദൗര്‍ബല്യം; കെഎന്‍എ ഖാദര്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ സംഘടനാപരമായ ദൗര്‍ബല്യമാണ് യുഡിഎഫിന് തിരിച്ചടിയായതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍. ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസിലാക്കാൻ കഴിയാതെ വന്നത് വിനയായിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഈ പരാജയത്തില്‍ നിന്ന് യുഡിഎഫ്...

പ്രതിപക്ഷ നേതൃസ്‌ഥാനം; രമേശ് ചെന്നിത്തല പിൻമാറിയേക്കും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നിട്ടും പാര്‍ട്ടിയെ അധികാരത്തിലേക്ക് തിരികെ എത്തിക്കാൻ കഴിയാത്ത നേതൃത്വം മാറണമെന്ന ആവശ്യം ശക്‌തമായി ഉയർന്നു വന്നുതുടങ്ങി. അഴിമതി ആരോപണങ്ങളിലൂടെ സര്‍ക്കാറിനെ...
- Advertisement -