Mon, May 6, 2024
29.3 C
Dubai
Home Tags Kerala budget 2021

Tag: kerala budget 2021

മൂന്ന് മണിക്കൂർ പിന്നിട്ട് ധനമന്ത്രിയുടെ പ്രസംഗം; തകർത്തത് ഉമ്മൻചാണ്ടിയുടെ റെക്കോർഡ്

തിരുവനന്തപുരം: ബജറ്റ് അവതരണത്തിൽ പുതിയ റെക്കോർഡ് സൃഷ്‌ടിച്ച് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക്. ഉമ്മൻചാണ്ടിയുടെ റെക്കോർഡ് തകർത്ത് മന്ത്രിയുടെ പ്രസംഗം മൂന്ന് മണിക്കൂർ പിന്നിട്ടു. 2016 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി 2.54 മണിക്കൂർ...

പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു; വനിതാ സംവിധായകർക്ക് മൂന്ന് കോടി

തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു. ജേണലിസ്‌റ്റ്, നോൺ-ജേണലിസ്‌റ്റ്‌ പെൻഷനിൽ ആയിരം രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് താമസ സൗകര്യം ഒരുക്കുമെന്നും ധനമന്ത്രിയുടെ ബജറ്റിൽ പറയുന്നു. കൂടാതെ, വനിതാ ചലച്ചിത്ര സംവിധായകർക്കായി പരമാവധി...

ഭക്ഷ്യക്കിറ്റ് വിതരണം തുടരും; തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി...

ലൈഫ് മിഷൻ; 40,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട്; 2080 കോടിയുടെ പദ്ധതി

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12,000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകുമെന്ന് മന്ത്രി തോമസ് ഐസക്ക്. 2080 കോടി രൂപയാണ് ചെലവ്. അതേസമയം, ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം...

2500 പുതിയ സ്‌റ്റാർടപ്പുകൾ; 20,000 പേർക്ക് തൊഴിൽ

തിരുവനന്തപുരം: പുതുതായി 2,500 സ്‌റ്റാർടപ്പുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിലൂടെ 20,000 പേർക്ക് തൊഴിൽ നൽകാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ, 50,000 കോടി മുതൽ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വർഷം...

കെ ഫോൺ ജൂലൈയിൽ പൂർത്തിയാകും; തൊഴിലില്ലായ്‌മ പരിഹരിക്കാൻ വിവിധ പദ്ധതികൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്‌ട്രക്‌ചർ ശക്‌തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന സർക്കാർ ആരംഭിച്ച കെ ഫോൺ പദ്ധതി ഫെബ്രുവരിയോടെ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിയുടെ ഓഹരി മൂലധനത്തിലേക്ക് 166...

ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമിലൂടെ 20 ലക്ഷം പേർക്ക് ജോലി; എല്ലാ വീട്ടിലും ലാപ്ടോപ്പ്

തിരുവനന്തപുരം: ഇരുപത് ലക്ഷം പേർക്ക് ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമിലൂടെ ജോലി ഉറപ്പാക്കുമെന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക്. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിക്കാവശ്യമായ കംപ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്‌പ അനുവദിക്കും. ഈ വായ്‌പ...

ക്ഷേമ പെൻഷൻ വർധിപ്പിച്ചു; റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി. പാലക്കാട് കുഴൽമന്ദം ഏഴാം ക്‌ളാസ് വിദ്യാർഥിനി സ്‌നേഹ എഴുതിയ കവിതയോടെ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് പ്രസംഗം ആരംഭിച്ചു. ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി...
- Advertisement -