Mon, Aug 3, 2026
33.1 C
Dubai
Home Tags Malabar News

Tag: Malabar News

പാനൂരിലെ കൊളവല്ലൂർ ഗവ.എൽപി സ്‌കൂൾ നാളെ തുറക്കില്ല

കണ്ണൂർ: പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ ഗവ.എൽപി സ്‌കൂൾ നാളെ തുറക്കില്ല. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കാണ് കാരണം. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഈ വിദ്യാലയം പാനൂർ ഉപജില്ലയിലെ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന...

പടിഞ്ഞാറത്തറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്

വയനാട്: പടിഞ്ഞാറത്തറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്. പടിഞ്ഞാറത്തറ സെക്ഷനിലെ വാച്ചർ കുറ്റിയാംവയൽ ചെറുതറയിൽ സിജോക്കാണ് (45) പരിക്കേറ്റത്. കുറ്റിയാംവയൽ പ്രദേശത്ത് ഇന്നലെ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. ഇവയെ കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം...

ചപ്പക്കാട് യുവാക്കളുടെ തിരോധാനം; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ രണ്ട് ആദിവാസി യുവാക്കളെ കാണാതായ സംഭവത്തിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ, സ്‌റ്റീഫൻ എന്നിവരെ കാണാതായിട്ട് രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയുടെ...

ഓടയിൽ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം; 6 മാസത്തിനിടെ 2 മരണം

കോഴിക്കോട്: ജില്ലയിലെ പാലാഴിയിൽ ഓടയിൽ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. പാലാഴി സ്വദേശിയായ ശശീന്ദ്രൻ(58) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ കാണാതായ ഇയാൾക്കായി ബന്ധുക്കൾ തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെയാണ് മൃതദേഹം...

ചെങ്കല്ലിന് വില വർധന; ജില്ലയിൽ 3 മുതൽ 4 രൂപ വരെ കൂടും

കണ്ണൂർ: ജില്ലയിൽ ചെങ്കല്ലിന്റെ വില 3 രൂപ മുതൽ 4 രൂപ വരെ വർധിപ്പിക്കാൻ തീരുമാനിച്ച് ചെങ്കൽ ഓണേഴ്‌സ് അസോസിയേഷൻ. നാളെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. ചെങ്കൽ ക്വാറികളുടെ ലൈസൻസ്...

തട്ടിക്കൊണ്ട് പോയി കവർച്ച; 2 വർഷത്തിന് ശേഷം പ്രതി പിടിയിൽ

കോഴിക്കോട്: ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി കാറിൽ തട്ടിക്കൊണ്ട് പോയ ശേഷം പണം അപഹരിച്ച കേസിൽ പ്രതി പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതി രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ പിടിയിലായത്. എരവട്ടൂർ മാവുള്ളപറമ്പിൽ...

കാസർഗോഡ് വനിതകൾക്ക് മാത്രമായി സ്‌റ്റേഡിയം വരുന്നു; സംസ്‌ഥാനത്ത് ആദ്യം

കാസർഗോഡ്: സംസ്‌ഥാനത്ത് വനിതകൾക്ക് മാത്രമായുള്ള ആദ്യ സ്‌റ്റേഡിയം കാസർഗോഡ് ഒരുക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ. കാസർഗോഡ് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് വനിതകൾക്കായുള്ള 'പിങ്ക് സ്‌റ്റേഡിയ'മായി മാറുക. നഗരസഭയുടെ ഒന്നര...

വാരണി പുഴ പാലം അടുത്തമാസം തുറന്നുകൊടുക്കും

പാലക്കാട്: പ്രളയത്തിൽ തകർന്ന് അപകടാവസ്‌ഥയിലായ വാരണി പുഴ പാലം നവംബറിൽ തുറന്നുകൊടുക്കും. പാലത്തിന്റെ തകർന്ന ഭാഗത്തിന്റെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. തകർന്ന തൂണും മേൽത്തട്ടും പൊളിച്ചുനീക്കിയ ഭാഗത്ത് സ്‌ഥാപിക്കാനുള്ള ഉരുക്കുബീമിന്റെയും മേൽത്തട്ടിന്റെയും നിർമാണവും...
- Advertisement -