Mon, May 6, 2024
36 C
Dubai
Home Tags Malabar News

Tag: Malabar News

‘പെണ്ണാട് പദ്ധതി’; ജില്ലയിൽ വിതരണം ചെയ്‌ത ആടുകൾ കൂട്ടത്തോടെ ചാകുന്നു

വയനാട് : ജില്ലയിലെ പനമരം പഞ്ചായത്തിൽ എസ്ടി വിഭാഗത്തിന് 'പെണ്ണാട് പദ്ധതി' വഴി നൽകിയ ആടുകൾ ഒന്നൊന്നായി ചത്തു വീഴുന്നു. 5 ദിവസം മുൻപാണ് ഇവിടെ പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്‌തത്....

വീട്ടിക്കുന്നിൽ കാട്ടുപന്നി ആക്രമണം; യുവതിക്ക് ഗുരുതര പരിക്ക്

മലപ്പുറം : ജില്ലയിലെ വീട്ടിക്കുന്നിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടിക്കുന്ന് കുഴിയാരംകുന്ന് ഏർക്കാട്ടിരി നാരായണന്റെ ഭാര്യ പ്രസന്നയെ(37) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് പ്രസന്നയുടെ വലത് കൈയുടെ എല്ല് രണ്ടിടത്തായി...

കർഷകരെ ദുരിതത്തിലാക്കി വേനൽമഴ; ജില്ലയിൽ വ്യാപക കൃഷിനാശം

കോഴിക്കോട് : വേനൽമഴയെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശം. കോഴിക്കോട് ജില്ലയിലെ മാവൂർ, പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലായി 30,000 വാഴകൾ നശിച്ചതായാണ് പ്രാഥമിക വിവരം. ഇതിനൊപ്പം തന്നെ ശക്‌തമായ കാറ്റിൽ മരങ്ങൾ...

ജില്ലയിൽ ബൈക്ക് മോഷ്‌ടിച്ച പ്രതി പിടിയിൽ

പാലക്കാട് : ജില്ലയിൽ മോഷ്‌ടിച്ച ബൈക്കുമായി കടന്ന യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പഴയന്നൂർ കല്ലേപ്പാടം ചീരോത്ത് ജിഷ്‌ണുവിനെ(26) ആണ് ചെർപ്പുളശേരി പോലീസ് ഇന്നലെ പുലർച്ചെ അറസ്‌റ്റ് ചെയ്‌തത്. പാടൂർ പനങ്കാവ് സ്വദേശിയായ വിനോദിന്റെ...

വടക്കഞ്ചേരി മേൽപാലത്തിൽ സുരക്ഷ ഒരുക്കിയില്ല; പ്രതിഷേധവുമായി ജനകീയവേദി

പാലക്കാട്: യാത്രക്കായി തുറന്നു കൊടുത്ത മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപാലത്തിൽ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധം. വിദഗ്‌ധ സംഘത്തിന്റെ പരിശോധന ഇല്ലാതെയാണു പാലം തുറന്നു കൊടുത്തതെന്ന് വടക്കഞ്ചേരി ജനകീയവേദി ആരോപിച്ചു. മേൽപാലത്തിന്റെ ഇരുഭാഗത്തും സംരക്ഷണ...

രാമനാട്ടുകരയിൽ വെള്ളിയാഴ്‌ച മുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്‌ച മുതൽ രാമനാട്ടുകരയിൽ ഗതാഗത നിയന്ത്രണം. നഗരത്തിൽ പടിഞ്ഞാറു ഭാഗത്തു നിന്ന്‌ വരുന്ന വാഹനങ്ങൾക്ക് എയർപോർട്ട് റോഡിലേക്ക് വെള്ളിയാഴ്‌ച മുതൽ പ്രവേശനം ഉണ്ടാകില്ല....

വൻ സ്വർണ്ണവേട്ട; പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ 16 കിലോ സ്വർണ്ണം പിടികൂടി

പാലക്കാട് : പാലക്കാട് ജംഗ്‌ഷൻ റെയിവേ സ്‌റ്റേഷനിൽ ഇന്ന് രാവിലെയോടെ വൻ സ്വർണ്ണവേട്ട. തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 16 കിലോ സ്വർണ്ണമാണ് ആർപിഎഫ് സ്‌പെഷ്യൽ സ്‌ക്വാഡ്‌ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ചെന്നൈ-ആലപ്പുഴ ട്രെയിനിലാണ്...

ഇനി ചായ കുടിക്കാൻ പുറത്തു പോവേണ്ട; കെഎസ്ആർടിസി ടെർമിനലിൽ ആദ്യ കട തുറന്നു

കോഴിക്കോട്: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിനുള്ളിൽ ആദ്യത്തെ കട തുറന്നു. ചായക്കടയാണ് തുറന്നിരിക്കുന്നത്. ഇനി യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ചായ കുടിക്കണമെങ്കിൽ പുറത്തുപോകേണ്ട ആവശ്യമില്ല. കെഎസ്ആർടിസി ടെർമിനൽ പ്രവർത്തനം...
- Advertisement -