Sun, Jul 26, 2026
34.8 C
Dubai
Home Tags Malabar News

Tag: Malabar News

തെരുവ് നായ ശല്യം രൂക്ഷം; വീടുകൾക്ക് ഉള്ളിൽ കയറിയും ആക്രമണം പതിവാകുന്നു

കോഴിക്കോട് : നഗരത്തിൽ വീണ്ടും തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുകയാണ്. പുറത്ത് ഇറങ്ങി നടക്കുന്നവരെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ വീടുകൾക്ക് ഉള്ളിൽ കയറി ആളുകളെ ആക്രമിക്കുന്നതും ഇപ്പോൾ പതിവാണ്. കാരപ്പറമ്പ്, ഈസ്‌റ്റ്ഹിൽ, ചാലപ്പുറം,...

കുടിയിറക്ക് ഭീഷണിയിൽ കുട്ടിപ്പുല്ല് നിവാസികൾ ; മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിൽ

ആലക്കോട്: വർഷങ്ങൾ പിന്നിടുമ്പോഴും നടുവിൽ പഞ്ചായത്തിലെ കുട്ടിപ്പുല്ല് കുടിയിറക്ക് പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്നു. റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്തം ഇല്ലാത്ത നടപടി മൂലം ഇവിടുത്തെ മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിലാണ്. രണ്ടു വർഷം...

വളർത്തു മുയലുകളെ കൂട്ടത്തോടെ തെരുവുനായകൾ കടിച്ചു കൊന്നു

വയനാട്: ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഇന്നലെ 12 വളർത്തു മുയലുകളെ കൂട്ടത്തോടെ തെരുവുനായകൾ കടിച്ചുകൊന്നു. കുപ്പാടി പാലായി രത്‌നമ്മയുടെ മുയലുകളെയാണു കഴിഞ്ഞ ദിവസം കൊന്നത്. വീട്ടുമുറ്റത്തെ കൂട് തകർത്താണ് നായകൾ മുയലുകളെ പിടികൂടിയത്....

പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു

പാലക്കാട്: ചുണ്ണാമ്പുത്തറ എണ്ണക്കൊട്ടിൽത്തെരുവിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ ഹോട്ടൽ കത്തിനശിച്ചു. കൽപ്പാത്തി ആവണിപ്പാടം സജിത്ത് നടത്തുന്ന 'മോഹൻസ് ഹോട്ടലി'ലാണ് ഞായറാഴ്‌ച പുലർച്ചെ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചത്. ഹോട്ടൽ അടച്ചിട്ട സമയം...

കിടപ്പുരോഗികൾക്ക് ഭക്ഷണക്കിറ്റ്; ‘മദേഴ്‌സ്‌ മീൽ’ പദ്ധതിക്ക് തുടക്കം

നീലേശ്വരം: റെയിൽവേ ഡെവലപ്‌മെന്റ് കളക്‌ടീവ് നീലേശ്വരം സാമൂഹിക പ്രതിപദ്ധതാ പ്രവർത്തനത്തിന്റെ ഭാഗമായി കിടപ്പുരോഗികൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്‌ത്‌ തുടങ്ങി. നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ പരിധിയിലെ 15 പഞ്ചായത്തുകളിലെ പാലിയേറ്റീവ് സംഘങ്ങൾ വഴിയാണ് 'മദേഴ്‌സ്...

ബെംഗളൂരുവിൽ നിന്നും ഒന്നര കോടിയുടെ ലഹരിമരുന്ന് കടത്താൻ ശ്രമം; പ്രതി അറസ്‌റ്റിൽ

പാലക്കാട് : സംസ്‌ഥാനത്തേക്ക് ബെംഗളൂരുവിൽ നിന്നും കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. സംഭവത്തെ തുടർന്ന് തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷിഫാസ്(26)നെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. 100 ഗ്രാം...

ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി കൊയിലാണ്ടി

കോഴിക്കോട്: ഗതാഗതക്കുരുക്കിൽ നിന്ന് മോചനം ലഭിക്കാതെ കൊയിലാണ്ടി. നഗര സൗന്ദര്യവൽക്കരണ പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് എന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ ഈ പ്രവൃത്തി പൂർത്തിയായിട്ടും ഗതാഗതക്കുരുക്കിന് ഇതുവരെ പരിഹാരം ആയിട്ടില്ല. കഴിഞ്ഞ രണ്ട്...

കോവിഡ് രൂക്ഷം; ജില്ലയിൽ ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചു

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ജില്ലയിൽ ബീച്ചിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ രാത്രി 7 മണി മുതൽ ബീച്ചിൽ നിന്നും ആളുകളെ പോലീസ് പൂർണമായും ഒഴിപ്പിച്ചു. രോഗവ്യാപനം നിലനിൽക്കുന്ന...
- Advertisement -