Sun, Jul 26, 2026
31.2 C
Dubai
Home Tags Malabar News

Tag: Malabar News

കലാമേളയുടെ പേരിൽ പണപ്പിരിവ്; നടപടിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം

കോഴിക്കോട്: പേരാമ്പ്രയിലെ റവന്യൂ ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയ്‌ഡഡ്‌ സ്‌കൂൾ ഹെഡ്‌മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ മാനേജർക്ക് നിർദ്ദേശം നൽകിയെന്ന്...

കുന്ദമംഗലം ഗവ.കോളേജിൽ റീപോളിങ് തുടങ്ങി; ഫലം ഉച്ചക്ക് ശേഷം

കോഴിക്കോട്: കുന്ദമംഗലം ഗവ.കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് റീപോളിങ് പുരോഗമിക്കുന്നു. ഉച്ചക്ക് 12.30 വരെ വോട്ട് ചെയ്യാം. റീപോളിങ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഉച്ചക്ക് ശേഷം ഫലം പ്രഖ്യാപിക്കും. ബൂത്ത്...

ഐസിയു പീഡനക്കേസ്; അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസർക്ക് സ്‌ഥലം മാറ്റം

കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതക്ക് ഒപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറെ സ്‌ഥലം മാറ്റി. സീനിയർ നഴ്‌സിങ് ഓഫീസറായ പിബി അനിതയെയാണ് ഇടുക്കി ഗവ. മെഡിക്കൽ കോളേജിലേക്ക് സ്‌ഥലം മാറ്റിയത്. ഇതുപ്രകാരം...

വയനാട്ടിൽ നായാട്ടു സംഘത്തിന്റെ ആക്രമണം; രണ്ടു ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർക്ക്‌ പരിക്ക്

കൽപ്പറ്റ: വയനാട്ടിൽ നായാട്ടു സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർക്ക്‌ പരിക്ക്. വയനാട് പേരിയ ചന്ദനത്തോട് ഭാഗത്ത് നിന്ന് പുള്ളിമാനെ വെടിവെച്ചു കൊന്നു കാറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന സംഘത്തെ തടഞ്ഞ വരയാൽ ഡെപ്യൂട്ടി...

കലാപ്രതിഭകൾക്ക് നാടിന്റെ സ്‌നേഹാദരം

ഫറോക്ക്: ബേപ്പൂർ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി കലാകാര സംഗമം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും പ്രത്യേക അംഗീകാരങ്ങൾ ലഭിച്ചവരെയുമാണ് ചടങ്ങിൽ ആദരിച്ചത്. നവംബർ 20ന് കോഴിക്കോട് ഫറോക്ക് നല്ലൂരിലെ റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ...

ഐസിയു പീഡനക്കേസ്; കോഴിക്കോട് മെഡിക്കൽ കോളേജിന് ഗുരുതര സുരക്ഷാവീഴ്‌ച ഉണ്ടായെന്ന് റിപ്പോർട്

കോഴിക്കോട്: ഐസിയു പീഡന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്‌ച ഉണ്ടായെന്ന് മെഡിക്കൽ റിപ്പോർട്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മെഡിക്കൽ കോളേജിലെ സുരക്ഷാ സംവിധാനങ്ങൾ ശക്‌തിപ്പെടുത്തണമെന്നും മെഡിക്കൽ...

ഫുട്‍ബോൾ ടർഫിലെ അറ്റകുറ്റപണിക്കിടെ അപകടം; ഒരാൾ മരിച്ചു

കോഴിക്കോട്: ഫറോക്കിൽ ഫുട്‍ബോൾ ടർഫിലെ അറ്റകുറ്റ ജോലിക്കിടെയുണ്ടായ അപകടത്തിൽ ഒരു മരണം. ഗോൾ പോസ്‌റ്റ് ദേഹത്ത് വീണയാളാണ് മരിച്ചത്. കോടമ്പുഴ പള്ളിമേത്തൽ അയ്യപ്പൻകണ്ടിയിൽ താമസിക്കുന്ന വടക്കേ വീട്ടിൽ സിദ്ദിഖ് (59) ആണ് മരിച്ചത്....

കാസർഗോഡ് നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

കാസർഗോഡ്: ജില്ലയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. സമയക്രമം പാലിക്കാതെ സർവീസ് നടത്തിയ ബസുകൾക്കെതിരെ പോലീസ് നടപടി ശക്‌തമാക്കിയതിന് പിന്നാലെയാണ് ബസുടമകളും ജീവനക്കാരും മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയത്. ജില്ലയിൽ കെഎസ്ആർടിസി ബസുകൾ...
- Advertisement -