കണ്ണൂരിൽ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു; പൂജാരിയെ വലിച്ചു താഴെയിട്ടു

By Trainee Reporter, Malabar News
elephant-turn-violent-in-temple-festival-in-kannur-panoor
Representational Image
Ajwa Travels

കണ്ണൂർ: പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഉൽസവത്തിനിടെ ആന ഇടഞ്ഞു. ക്ഷേത്രത്തിലെ ആറാട്ട് മഹോൽസവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. എഴുന്നള്ളത്ത് കാണാൻ ഒട്ടേറെ ഭക്‌തരും പ്രദേശത്ത് തടിച്ചു കൂടിയിരുന്നു.

പരിഭ്രാന്തരായ ജനം ഓടിരക്ഷപ്പെട്ടു. അണ്ണപ്പുറത്ത് ഉണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തിൽ തൂങ്ങി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ആന കുടഞ്ഞു താഴേക്ക് വീഴ്‌ത്തുകയായിരുന്നു. തുടർന്ന് ഓടി രക്ഷപെട്ടതിനാൽ കാര്യമായ പരിക്കുകളില്ല. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്‌ടിച്ച കൊമ്പനെ ഇന്ന് പുലർച്ചയോടെയാണ് തളച്ചത്.

എഴുന്നള്ളിപ്പിന് മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു ആന, ഇടഞ്ഞ ആനയെ അക്രമിച്ചതാണ് സംഭവത്തിന് തുടക്കമിട്ടതെന്നാണ് വിവരം. ഇതിൽ പ്രകോപിതനായ ആന, പുറത്തുണ്ടായിരുന്ന പൂജാരിയെ വലിച്ചു താഴെയിടുകയായിരുന്നു. ഒരുമണിക്കൂറോളം പരിഭ്രാന്തി സൃഷ്‌ടിച്ച കൊമ്പനെ തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്‌ക്വാഡ് ആണ് ഇന്ന് പുലർച്ചെ തളച്ചത്. തുടർന്ന് ആനയെ വേങ്ങേരിയിലെ ആനത്തറയിലേക്ക് മാറ്റി.

Most Read| കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നു; ഇന്നലെ മാത്രം 292 പേർക്ക് രോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE