മഹാരാജാസ് പ്രിൻസിപ്പാളിന് എതിരെ സമരവുമായി ഒരു വിഭാഗം അധ്യാപകർ

By News Bureau, Malabar News
Maharajas' College-Protest
Ajwa Travels

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിനെതിരെ പ്രതിഷേധ സമരവുമായി ഒരു വിഭാഗം അധ്യാപകർ. ഏകപക്ഷീയമായി ഇടപെടുന്ന പ്രിൻസിപ്പാൾ, യോഗങ്ങളിൽ സ്‍ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാണ് ആക്ഷേപം. എന്നാൽ പ്രിൻസിപ്പാൾ മാത്യു ജോർജ് ആരോപണം നിഷേധിച്ചു.

ഇടത് അധ്യാപക സംഘടനയായ എകെജിസിടിയുടെ നേൃതൃത്വത്തിലായിരുന്നു പ്രിൻസിപ്പാൾ മാത്യു ജോർജിനെതിരെ പ്രതിഷേധ സമരം നടന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് മാത്യു ജോ‍ർജ് മഹാരാജാസ് പ്രിൻസിപ്പാളായത്. ഇതിന് ശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് പ്രിൻസിപ്പാൾ അധ്യാപകരെ സമ്മർദ്ദത്തിലാക്കി ബുദ്ധിമുട്ടിക്കുകയാണ് എന്നാണ് ഒരു വിഭാഗം അധ്യാപകരുടെ പരാതി.

അതേസമയം പ്രതിഷേധിക്കുന്ന വനിതാ അധ്യാപകർക്കെതിരെ സ്‍ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നും ആക്ഷേപമുണ്ട്.

എന്നാൽ തനിക്കെതിരായ ആരോപണം അടിസ്‌ഥാന വിരുദ്ധമാണെന്ന് പ്രിൻസിപ്പാൾ പ്രതികരിച്ചു. കാലങ്ങളായി ചില ചുമതലകൾ കുത്തകയാക്കിയിരുന്ന അധ്യാപകരെ കാര്യക്ഷമത വിലയിരുത്തി പുനർനിശ്‌ചയിച്ചതിലുള്ള പ്രതികാരം മാത്രമാണ് സമരമെന്നും പ്രിൻസിപ്പാൾ പറയുന്നു.

Most Read: പാർട്ടിയിൽ സ്‌ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കലഹം; ബിജെപി നേതാവ് സികെ പത്‌മനാഭൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE