സർക്കാരിന് എതിരായ പ്രത്യക്ഷ സമരത്തിൽ നിന്ന് തൽക്കാലം പിൻവാങ്ങുന്നു; കെജിഎംഒഎ

By Desk Reporter, Malabar News
Free treatment for stabbed cop; Kerala Police thanks doctor
Representational Image
Ajwa Travels

തിരുവനന്തപുരം: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ കേരളപ്പിറവി ദിനത്തിൽ കെജിഎംഒഎ പ്രഖ്യാപിച്ച നിൽപ്പ് സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് സർക്കാരിനെതിരായ പ്രത്യക്ഷ സമരം തൽക്കാലം നിർത്തിവെക്കാൻ ഡോക്‌ടർമാർ തീരുമാനിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിലെ നിൽപ്പ് സമരവും ഈ മാസം 16ആം തീയതി നടത്താൻ തീരുമാനിച്ച കൂട്ട അവധിയും മാറ്റിവച്ചു.

ഒരു മാസത്തേക്കാണ് ഡോക്‌ടർമാർ പ്രത്യക്ഷ സമര പരിപാടികൾ നിർത്തിവച്ചത്. അതിനുള്ളിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്നും പരാതികൾ പരിഹരിക്കാമെന്നുമുള്ള ആരോഗ്യ മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് പിൻവാങ്ങൽ. എന്നാൽ ട്രെയിനിങ്ങുകൾ, മീറ്റിംഗുകൾ, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളിൽ നിന്നും വിട്ടു നിന്നുകൊണ്ടുള്ള നിസ്സഹകരണ സമരം തുടരും.

പ്രതിദിന കോവിഡ് കേസുകൾ ഇപ്പോഴും പതിനായിരത്തിന് അടുത്തുള്ള സംസ്‌ഥാനത്ത് കോവിഡ് ബ്രിഗേഡിന്റെ സേവനം പൂർണമായും നിർത്തലാക്കി പിരിച്ചുവിട്ടതിൽ ഡോക്‌ടർമാർക്ക് കടുത്ത വിയോജിപ്പാണ് ഉള്ളത്. അമിത ജോലിഭാരം പേറുന്ന ഡോക്‌ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്‌ക് അലവൻസ് നൽകിയില്ലെന്നും പരാതിയുണ്ട്.

ശമ്പള പരിഷ്‌കരണം വന്നപ്പോൾ ആനുപാതിക വർധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചത്. ഇത് ആത്‌മാർഥമായി ഈ മേഖലയിൽ ജോലി ചെയ്‌തു കൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും കെജിഎംഒ ആരോപിച്ചിരുന്നു. എൻട്രി കാഡറിലെ അടിസ്‌ഥാന ശമ്പളം വെട്ടിക്കുറച്ചതും, പേഴ്‌സണൽ പേ നിർത്തലാക്കിയതും, റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതിനും എതിരെയാണ് ഡോക്‌ടർമാരുടെ പ്രതിഷേധം.

Most Read:  ‘താൻ മദ്യപിച്ചിട്ടില്ല, സ്‌ത്രീകളോട് മോശമായി പെരുമാറിയില്ല’; ആരോപണങ്ങൾ നിഷേധിച്ച് ജോജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE