സബർമാരി: തിരഞ്ഞെടുപ്പ് ദിവസം അക്രമം അഴിച്ചുവിട്ട് ഭീകരവാദികൾ. നൈജീരിയയിലെ ബോർനോ സംസ്‌ഥാനത്താണ് സംഭവം. ബോർനോയിൽ ഒരു ദശാബ്‌ദത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. ബോകോ ഹറം ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ കർഷകരും മൽസ്യത്തൊഴിലാളികളും അടക്കം 65 പേർ കൊല്ലപ്പെട്ടു.
Also Read: വിജിലന്‍സ് റെയ്‌ഡ് സ്വകാര്യ സ്‌ഥാപനങ്ങള്‍ക്ക് വേണ്ടി; ആനത്തലവട്ടം ആനന്ദന്‍
ബോർനോയിലെ സബർമാരിക്ക് അടുത്തുള്ള കോഷോബ് ഗ്രാമത്തിൽ ബൈക്കിലെത്തിയ നൂറോളം ഭീകരവാദികൾ എകെ 47 തോക്കുപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവ സ്‌ഥലത്ത് നിന്ന് 43 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാ സേന കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി പ്രദേശവാസികൾ പറയുന്നു.