കുവൈറ്റിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി

By Staff Reporter, Malabar News
Malabarnews_kuwait
Representational image
Ajwa Travels

കുവൈറ്റ് സിറ്റി: വിദേശികൾക്കുള്ള പ്രവേശന വിലക്ക് കുവൈറ്റ് വീണ്ടും നീട്ടി. ഇന്ന് മുതൽ വിദേശികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈറ്റിൽ വിദേശികൾക്ക് പ്രവേശനം നൽകില്ല.

കോവിഡ് സാഹചര്യം വിലയിരുത്തിയാണ് തീരുമാനം. അതേസമയം സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്‌ഥർ, കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, പൊതു-സ്വകാര്യ മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവർ, അവരുടെ കുടുംബം എന്നിവർക്ക് പ്രവേശനം നൽകും.

ഏഴ് ദിവസം ഹോട്ടലിലും ഏഴ് ദിവസം വീട്ടിലുമാണ് ക്വാറന്റൈനിൽ കഴിയേണ്ടത്. നേരത്തെ ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്‌ചത്തേക്കാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കൃത്യമായ മാനദണ്ഡങ്ങളോടെ ഫെബ്രുവരി 21 മുതൽ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും നേരിട്ട് പ്രവേശിക്കാൻ വ്യോമയാന അധികൃതർ നേരത്തെ അനുമതി നൽകിയിരുന്നു. ഈ തീരുമാനമാണ് റദ്ദാക്കിയത്.

Read Also: ജമ്മു കശ്‌മീരിൽ തീവ്രവാദ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; ആയുധങ്ങൾ പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE