പയ്യന്നൂരിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കമിതാക്കൾ മരിച്ചു

By Staff Reporter, Malabar News
suicide in Payyanur
ആര്യ, ശിവപ്രസാദ്
Ajwa Travels

കണ്ണൂർ: പയ്യന്നൂരിൽ വാടക കെട്ടിടത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കമിതാക്കൾ ചികിൽസയിൽ കഴിയവെ മരിച്ചു. ചിറ്റാരിക്കൽ എളേരിയാട്ടിലെ ശിവപ്രസാദ്, ഏഴിലോട് പുറച്ചേരിയിലെ ആര്യ എന്നിവരാണ് മരിച്ചത്. പയ്യന്നൂർ പഴയ ബസ് സ്‌റ്റാൻഡിന് സമീപത്തെ വാടക കെട്ടിടത്തിൽ കഴിഞ്ഞ 19നാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

19ന് പരീക്ഷ കഴിഞ്ഞു കോളേജിൽ നിന്നും ഇറങ്ങിയ ആര്യയെ ശിവപ്രസാദ് കാറിൽ വന്ന് വാടക കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ഇരുവരും തീകൊളുത്തി ആത്‌മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

എന്നാൽ തിങ്കഴ്‌ച രാത്രി ഏഴ് മണിയോടെ ആര്യയും ചൊവ്വാഴ്‌ച പുലർച്ചെ ഒന്നരയോടെ ശിവപ്രസാദും മരണപ്പെടുകയായിരുന്നു.

പ്രണയത്തിലായിരുന്ന ഇരുവരുടെയും ബന്ധം വീട്ടുകാർ എതിർത്തതോടെയാണ് ആത്‌മഹത്യക്ക് മുതിർന്നതെന്നാണ് ലഭിക്കുന്ന വിവരം. ആര്യയുടെ വിവാഹ നിശ്‌ചയം നടക്കാനിരിക്കെയാണ് സംഭവം.

Malabar News: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മാതാവും രണ്ടാനച്ഛനും അടക്കം എട്ടുപേര്‍ക്ക് തടവുശിക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE