ബൈക്കിടിച്ചു വിദ്യാർഥിനി മരിച്ച സംഭവം; പ്രതിയുടെ ലൈസൻസും ആർസിയും റദ്ദാക്കും

ബൈക്ക് ഓടിച്ചിരുന്ന ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയിക്കും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്.

By Trainee Reporter, Malabar News
namitha
Ajwa Travels

കൊച്ചി: മൂവാറ്റുപുഴയിൽ വിദ്യാർഥിനി ബൈക്കിടിച്ചു മരിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്നു മോട്ടോർ വാഹനവകുപ്പ്. പ്രതി ആൻസൺ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. ചികിൽസയിൽ കഴിയുന്ന ആൻസൺ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയാൽ അറസ്‌റ്റിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം.

പ്രതിക്കെതിരെ പോലീസ് നേരത്തെ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ നിർമല കോളേജ് ബികോം അവസാന വർഷ വിദ്യാർഥിയായ വാളകം കുന്നയ്‌ക്കാൽ സ്വദേശി നമിത ബൈക്കിടിച്ചു മരിച്ചത്. മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. നമിതയുടെ കൂടെ ഉണ്ടായിരുന്ന സഹപാഠി അനുശ്രീക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. നിർമല കോളേജിന് മുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്.

കോളേജ് ജങ്ഷനിൽ നിന്ന് റോഡ് മുറിച്ചു കടക്കുകയായിരുന്നു വിദ്യാർഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയിക്കും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നമിതയുടെ ജീവൻ രക്ഷിക്കാനായില്ല. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരും വിദ്യാർഥികളും ആരോപിക്കുന്നത്.

NATIONAL | മണിപ്പൂർ ലൈംഗികാതിക്രമം; നഗ്‌ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE