‘ദി പോർട്രെയ്റ്റ്സ്’; ആന്തോളജി ചിത്രവുമായി ഡോ. ബിജു

By Staff Reporter, Malabar News
The-Portraits movie
Ajwa Travels

പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ഡോ. ബിജു. ഇത്തവണ ഒരു ആന്തോളജി സിനിമയുമായി ആണ് കാലിക പ്രസക്‌തിയുള്ള ഒട്ടേറെ ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ബിജു എത്തുന്നത്. ‘ദി പോർട്രെയ്റ്റ്സ്’ എന്ന് പേരിട്ട ചിത്രം ഒന്നിലേറെ ചെറു ചിത്രങ്ങൾ ചേർത്തു വച്ച ഒരു സെഗ്‌മെന്റിലൂടെ ആണ് കടന്നുപോകുന്നത്. ഡോ. ബിജുവിന്റെ ചിത്രങ്ങളിലെ സ്‌ഥിര സാന്നിധ്യമായ കൃഷ്‌ണൻ ബാലകൃഷ്‌ണനാണ് ചിത്രത്തിലെ നായകൻ.

അക്ഷയ് കുമാർ പരിജയ നിർക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 25ന് തിരുവനന്തപുരത്ത് ആരംഭിക്കും. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും പ്രതിപാദിക്കുന്ന ചിത്രമാകും ‘ദി പോർട്രെയിറ്റ്സ്’.

ഒരു ഫാക്‌ടറി തൊഴിലാളിയുടെ വേഷത്തിലാണ് കൃഷ്‌ണൻ ബാലകൃഷ്‌ണൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അടൂർ ഗോപാലകൃഷ്‌ണന്റെ ചിത്രങ്ങളിൽ ഉൾപ്പടെ മലയാളത്തിലെ പ്രമുഖ സമാന്തര ചിത്രങ്ങളിലും കൊമേഴ്‌സ്യൽ സിനിമകളിലും വേഷമിട്ട ഈ നടൻ ‘പേരറിയാത്തവർ’, ‘കാടുപൂക്കുന്ന നേരം’, ‘വലിയ ചിറകുള്ള പക്ഷികൾ’, ‘പെയിന്റിംഗ് ലൈഫ്’, ‘വെയിൽ മരങ്ങൾ’, ‘ഓറഞ്ചു മരമുള്ള വീട്’ എന്നീ ഡോ. ബിജുവിന്റെ തന്നെ ചിത്രങ്ങളിലും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്‌.

Read Also: ദരിദ്രർക്കായി നിരവധി കാര്യങ്ങൾ ചെയ്‌തിട്ടും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു; നിർമല സീതാരാമൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE