ദരിദ്രർക്കായി നിരവധി കാര്യങ്ങൾ ചെയ്‌തിട്ടും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു; നിർമല സീതാരാമൻ

By Staff Reporter, Malabar News
News projects central govt
Nirmala Sitharaman
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ബജറ്റിനെതിരായ കോൺഗ്രസിന്റെ വിമർശനത്തെ കുറ്റപ്പെടുത്തി ധനമന്ത്രി നിർമല സീതാരാമൻ. ദരിദ്രർക്ക് വേണ്ടി നടപടികൾ സ്വീകരിച്ചിട്ടും കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ ശീലമായി മാറിയെന്ന് അവർ രാജ്യസഭയിൽ പറഞ്ഞു. 80 കോടി ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും എട്ട് കോടി പേർക്ക് സൗജന്യ പാചകവാതകവും കർഷകർ, സ്‌ത്രീകൾ എന്നിവരുൾപ്പെടെ 40 കോടി പേർക്ക് നേരിട്ട് ആനുകൂല്യങ്ങൾ പണമായും നൽകിയതായി ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജനയിൽ 1.67 കോടി വീടുകൾ പൂർത്തിയായെന്നും ഇത് ധനികർക്ക് വേണ്ടിയാണോ നിർമിച്ചതെന്നും ധനമന്ത്രി ചോദിച്ചു. മഹാമാരിക്ക് ശേഷം ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്‌ഥകൾ പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തെ നേരിടാൻ ശക്‌തമായ ഉത്തേജനം നൽകാനുള്ള ശ്രമമാണ് കേന്ദ്ര ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. ഹ്രസ്വകാല പരിഹാരങ്ങൾക്കൊപ്പം ദീർഘകാല സുസ്‌ഥിര വളർച്ചയും സർക്കാർ ലക്ഷ്യമിടുന്നുവെന്നും നിർമലാ സീതാരാമൻ വ്യക്‌തമാക്കി.

Read Also: വർഗീയ കലാപങ്ങൾ ഒഴിവാക്കാൻ മിശ്ര വിവാഹങ്ങൾക്ക് സാധിക്കും; സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE