അധാര്‍മികതയെ പ്രതിരോധിക്കാൻ പ്രതിജ്‌ഞയെടുത്ത് സുന്നി നേതൃസംഗമം സമാപിച്ചു

By Desk Reporter, Malabar News
Ibrahim khaleel al bukhari
സുന്നി നേതൃസംഗമം ഖലീല്‍ അൽ ബുഖാരി ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‌, എസ്‌എസ്‌എഫ് എന്നീ ഘടകങ്ങള്‍ക്ക് കീഴില്‍ മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച നേതൃസംഗമം സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം നിര്‍വഹിച്ചു.

വര്‍ധിച്ച് വരുന്ന അനാചാരങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തി വിശ്വാസി സമൂഹത്തെ സമുദ്ധരിക്കാനും അധാര്‍മികതകളെ പ്രതിരോധിക്കാനും പണ്ഡിതര്‍ക്കും പൗരപ്രധാനികള്‍ക്കും സംഘടനാ പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്ന് ഖലീല്‍ അൽ ബുഖാരി പറഞ്ഞു. പവിത്ര ചടങ്ങുകളായ നിക്കാഹ്, വിവാഹം തുടങ്ങിയ സല്‍കര്‍മങ്ങള്‍ പോലും ആഭാസങ്ങളാല്‍ കളങ്കപ്പെടുന്നത് വേദനാജനകമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമസ്‌ത ജില്ലാസെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. സമസ്‌ത മലപ്പുറം മേഖലാ ട്രഷറര്‍ സയ്യിദ് ജാഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് അബൂബക്കര്‍ അല്‍ ഹൈദറൂസി പൂക്കോട്ടൂര്‍, സയ്യിദ് ഹാശിം ബാഹസന്‍ പൂക്കോട്ടൂര്‍, ആലിക്കുട്ടി മുസ്‌ലിയാര്‍ വെള്ളൂര്‍, എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ പ്രസിഡണ്ട് നജ്‌മുദ്ധീന്‍ സഖാഫി പൂക്കോട്ടൂര്‍, മുഹമ്മദ് ഇബ്‌റാഹീം കൊന്നോല, ദുല്‍ഫുഖാര്‍ അലി സഖാഫി, മുസ്‌തഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

Most Read: രാജ്യദ്രോഹക്കേസ്; ശശി തരൂരിന്റെ അറസ്‌റ്റ്‌ സുപ്രീം കോടതി തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE