സംസ്‌ഥാനത്ത്‌ ചൂട് കൂടും; തീരമേഖലയിൽ ഉയർന്ന തിരമാലക്കും സാധ്യത

കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് 1.16 മീറ്റർ വരെ ഉയരത്തിൽ വേഗമേറിയ തിരമാലകൾക്കാണ് സാധ്യത

By Trainee Reporter, Malabar News
temperature rising kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് ഇന്ന് താപനിലാ മുന്നറിയിപ്പുള്ളത്. അതിനാൽ തന്നെ പകൽസമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്‌ഥാ വകുപ്പ് നൽകുന്ന നിർദ്ദേശം.

കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37 ഡിഗ്രിവരെയും ഉയരാം. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാം. സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെയാണ് കൂടുക.

അതിനിടെ, മധ്യ-വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസങ്ങളിലും കേരളത്തിൽ പലയിടങ്ങളിലും വേനൽ മഴ ലഭിച്ചിരുന്നു. അതേസമയം, തീരമേഖലയിൽ ഇന്നും ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് 1.16 മീറ്റർ വരെ ഉയരത്തിൽ വേഗമേറിയ തിരകൾക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ഇതിനിടെ, ഇന്ന് രാവിലെ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു. ഉയർന്ന തിരമാലയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. അപകടത്തിൽപ്പെട്ട മൂന്ന് മൽസ്യത്തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു.

Most Read| കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്‌തിയുടെ സ്വകാര്യത മാനിക്കണം; ചീഫ് ജസ്‌റ്റിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE