ത്രില്ലടിപ്പിക്കാൻ ‘നിഴൽ’ ഏപ്രില്‍ 4ന് പ്രേക്ഷകരിലേക്ക്; ചാക്കോച്ചനും നയൻസും ഒന്നിക്കുന്ന ചിത്രം

By Desk Reporter, Malabar News
Nizhal Malayalam Movie
Ajwa Travels

തെന്നിന്ത്യന്‍ ലേഡി സൂപ്പർ സ്‌റ്റാർ നയന്‍താരയും മലയാളത്തിന്റെ സ്വന്തം പങ്ച്വല്‍ സ്‌റ്റാർകുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ ഏപ്രില്‍ 4ന് ഈസ്‌റ്റർ റിലീസായി തിയേറ്ററുകളിലെത്തും. റിലീസിന് മുൻപ് തന്നെ പ്രേക്ഷകരിൽ ആകാംക്ഷ നിറച്ചാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വേഷമാണ് കുഞ്ചാക്കോ ബോബൻ നിഴലിൽ ചെയ്യുന്നത്. ഏറെ ശ്രദ്ധയും കയ്യടക്കവും വേണ്ട ഇത്തരമൊരു കഥാപാത്രത്തെ ഏറെ മനോഹരമായി അവതരിപ്പിക്കാൻ ചാക്കോച്ചന് കഴിഞ്ഞിട്ടുണ്ട് എന്നാണ് ഇൻഡസ്‌ട്രിയുടെ വിലയിരുത്തൽ.

റിലീസിംഗ് അടുപ്പിച്ച് സിനിമാ പ്രേമികളുടെയും നിരൂപകരുടെയും ശ്രദ്ധയാകർഷിക്കുന്ന പുതിയ പോസ്‌റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു ടേബിളിന് ഇരുവശവും ആലോചനയോടെ ഇരിക്കുന്ന നയന്‍താരയും കുഞ്ചാക്കോ ബോബനുമാണ് പോസ്‌റ്ററിലുള്ളത്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്‌റ്ററുകളെല്ലാം ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്‌റ്റർ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ദീപക്.ഡി.മേനോന്‍. സംഗീതം സൂരജ്.എസ്.കുറുപ്പ്. സംവിധായകൻ അപ്പു എന്‍ ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ്‌പിയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊഡുത്താസ്, പിആര്‍ഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സംവിധായകൻ അപ്പു എന്‍ ഭട്ടതിരി ഇൻഡസ്ട്രിയിലെ അറിയപ്പെടുന്ന യുവ ചിത്രസംയോജകനും കൂടിയാണ്. വീരം, തീവണ്ടി, ഒറ്റമുറി വെളിച്ചം, ബിരിയാണി, ഗൗതമന്റെ രഥം തുടങ്ങി ഒട്ടേറെ സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘നിഴല്‍’.

ആന്റോജോസഫ് ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോൾ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോജോസഫ് ജോസഫ്, അഭിജിത്ത എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടിപി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി സിഐ, ജിനു വി നാഥ് എന്നിവരാണ് എക്‌സിക്യൂട്ടീവ് നിർമാതാക്കൾ.

Most Read: പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ല; സുപ്രീം കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE