ഒമാനിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചു

By Staff Reporter, Malabar News
india-vs-oman
Ajwa Travels

മസ്‌കറ്റ്: ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകൾക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവില്‍‌ ഏവിയേഷന്‍ അതോറിറ്റി തിങ്കളാഴ്‌ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സെപ്റ്റംബർ ഒന്ന് മുതലായിരിക്കും പ്രവേശനം അനുവദിക്കുക.

അതേസമയം, ഒമാനിൽ വാക്‌സിനേഷൻ പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി ഭരണകൂടം രംഗത്ത് വരികയാണ്. ഇതിന്റെ ഭാഗമായി അടുത്ത മാസം 12ആം തീയതിയോടെ ഒമാനിലെ വിദ്യാലയങ്ങൾ തുറക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കും സ്‌കൂളുകളുടെ പ്രവർത്തനം നടത്തുകയെന്നും അധികൃതർ അറിയിച്ചിരുന്നു.

Read Also: ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ല; വെള്ളാപ്പള്ളി നടേശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE