യുവതിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
kasargod news
Representational Image
Ajwa Travels

കുമ്പള: യുവതിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിദൂർ മൈരളയിലെ ഉദയകുമാറിന്റെ ഭാര്യ ശ്രേയ (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ കുളിക്കാനെന്ന് പറഞ്ഞ് കുളുമുറിയിൽ കയറിയ ശ്രേയയെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആറ് മാസം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

മരണ കാരണം വ്യക്‌തമല്ലെന്ന് വീട്ടുകാർ പറഞ്ഞു. കുമ്പള എസ്‌ഐ രാജീവിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. കാസർഗോഡ് ചെന്നിക്കരയിലെ സുരേഷിന്റെയും ഭഗീരഥിയുടെയും മകളാണ് മരിച്ച ശ്രേയ.

Read Also: സംസ്‌ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE