ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു

By Desk Reporter, Malabar News
death_2020-Nov-12
Representational Image
Ajwa Travels

കോട്ടയം: കോട്ടയത്ത് ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ വസ്‍ത്രത്തിൽ തീ പടർന്നുപിടിച്ച് പൊള്ളലേറ്റ യുവതി മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കൽ സിനോജിന്റെ ഭാര്യ കെപി പ്രതിഭ (36)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നായിരുന്നു സംഭവം.

വീടിനു സമീപത്തു ചപ്പുചവറുകളും‍ കരിയിലകളും കൂട്ടിയിട്ടു കത്തിക്കുന്നതിനിടെ പ്രതിഭയുടെ വസ്‍ത്രത്തിലേക്കു തീ പടർന്നു പിടിക്കുകയായിരുന്നു. തീപിടിച്ചതോടെ പ്രതിഭ സമീപത്തെ ശുചിമുറിയിൽ കയറിയെങ്കിലും അവിടെ വെള്ളം ഇല്ലായിരുന്നു. പിന്നീട് കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണു തീയണച്ചത്.

ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.

Kerala News:  വിദേശ മോഷണ സംഘം പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE