പൊന്നാനിയിൽ നിന്ന് കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളേയും രക്ഷപ്പെടുത്തി

By Web Desk, Malabar News
A young man died after his canoe overturned in Kozhikode's Mavoor
Representational Image
Ajwa Travels

മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളേയും രക്ഷപ്പെടുത്തി. ബേപ്പൂരിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ടിൽ മൽസ്യ ബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്.

പൊന്നാനി അഴീക്കൽ സ്വദേശി കളരിക്കൽ ബദറു, ജമാൽ, നാസർ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്‌ച ഉച്ചയ്‌ക്കാണ് മൽസ്യ ബന്ധനത്തിനായി ഒവിഎം എന്ന ചെറിയ ഫൈബർ വള്ളത്തിൽ ഇവർ പുറപ്പെടുന്നത്.

എന്നാൽ ശനിയാഴ്‌ച ഏറെ വൈകിയിട്ടും ഇവർ തിരിച്ചെത്താത്തതിനെ തുടർന്നാണ് വള്ളത്തിന്റെ ഉടമയും കാണാതായവരുടെ ബന്ധുക്കളും ഫിഷറീസ് വകുപ്പിനെ സമീപിച്ചത്. തീര രക്ഷാസേനയുടെ കപ്പലും ഹെലികോപ്‍ടറും ഉൾപ്പടെ തിരച്ചിലിൽ പങ്കെടുത്തിരുന്നു.

Entertainment News: പുതുവർഷത്തിലെ ആദ്യ മലയാളം റിലീസായി ‘രണ്ട്’; ജനുവരി 7ന് തിയേറ്ററുകളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE