കോവിഡ്; ഒമാനില്‍ മൂന്ന് മലയാളികള്‍ മരണപ്പെട്ടു

By Staff Reporter, Malabar News
Three Keralites covid death-Oman
Ajwa Travels

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി പതിയാന്‍ പറമ്പില്‍ സാബിത്, തൃശൂര്‍ പറവട്ടാണി സ്വദേശി എടപ്പാറ വീട്ടില്‍ വില്‍സണ്‍ മൈക്കിള്‍, മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശി കൊളച്ചാലി അബൂബക്കര്‍ എന്നിവരാണ് മരണപ്പെട്ടത്.

സുവൈകില്‍ ദോസ്‌തീൻ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു സാബിത്. കഴിഞ്ഞ 25 വര്‍ഷമായി ഒമാനില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്‌ത്‌ വരുകയായിരുന്നു വില്‍സണ്‍ മൈക്കിള്‍. അല്‍ കൗസര്‍ വാട്ടര്‍ കമ്പനിയിലാണ് അബൂബക്കര്‍ ജോലി ചെയ്‌തിരുന്നത്‌.

ഒമാനിൽ ഇതുവരെ 2.71 ലക്ഷത്തിലേറെ ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 2.37 ലക്ഷം ആളുകൾ രോഗമുക്‌തി നേടിയപ്പോൾ കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 3,140 ആണ്.

Most Read: കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച്​ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE