കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച്​ തുടങ്ങി

By News Desk, Malabar News
Covid-Death
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച്​ തുടങ്ങി. ഇന്നത്തെ കോവിഡ്​ ബുള്ളറ്റിൻ മുതലാണ്​ പുതിയ ക്രമീകരണം. കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ വയസും സ്‌ഥലവുമാണ്​ ബുള്ളറ്റിനിൽ ഉൾപ്പടുത്തിയിരിക്കുന്നത്.

കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരും വയസും സ്‌ഥലവും ജില്ലാടിസ്‌ഥാനത്തിലാണ്​ ഡിഎച്ച്​എസ്​ വെബ്​സൈറ്റിൽ നൽകുക. കോവിഡ്​ ബാധിതരാകുന്നവരുടെയും മരിക്കുന്നവരുടെയും പേരുവിവരം സ്വകാര്യത പരിഗണിച്ച്​ തുടക്കം മുത​ൽ പുറത്തുവിട്ടിരുന്നില്ല.

കോവിഡ്​ മരണം കൂടിയ സാഹചര്യത്തിൽ മരിച്ചയാൾ കോവിഡ് പട്ടികയിലാണോ എന്ന് ഉറപ്പുവരുത്താൻ ബന്ധുക്കൾക്കു പോലും സാധിക്കുന്നില്ലെന്ന് പരാതികൾ ഉയർന്നിരുന്നു. ഇതിനെച്ചൊല്ലി വലിയ വിവാദങ്ങളുയർന്ന സാഹചര്യത്തിലാണ്​ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

Also Read: ടിപി കേസ് പ്രതികളുടെ വീട്ടില്‍ കസ്‌റ്റംസ് തെളിവെടുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE