കോഴിക്കോട് യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച സംഭവം; 3 പേർ അറസ്‌റ്റിൽ

By Team Member, Malabar News
Panamaram youth league worker beaten up case; The accused is in custody
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ വടകര കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ച ശേഷം കാർ കത്തിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത്, കണ്ണൂർ ചൊക്ളി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂർ സ്വദേശി സവാദ് എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

കല്ലേരി സ്വദേശിയായ ബിജുവിനാണ് ഇന്നലെ പുലർച്ചെയോടെ മർദ്ദനമേറ്റത്. വ്യക്‌തി വൈരാഗ്യം മൂലം മർദ്ദിക്കുകയും തുടർന്ന് കാർ കത്തിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. അറസ്‌റ്റിലായ വിശ്വജിത്ത് എന്നയാൾക്ക് തന്നോട് വ്യക്‌തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും, അയാളാണ് ഷമ്മാസിനെയും സവാദിനെയും കൂട്ടി ആക്രമണം നടത്തിയതെന്നുമാണ് ബിജു പൊലീസിന് നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ മൂവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Read also: പൊന്നാനിയിലെ മാലിന്യ സംസ്‌കരണ പ്‌ളാന്റ് വൻ പരാജയം; വെളിച്ചം കാണാതെ വികസനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE