ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം; മാനസിക പിരിമുറുക്കം ഇല്ലാതാക്കാം യോഗയിലൂടെ

2014ൽ ഐക്യരാഷ്‌ട്ര സഭയുടെ 69ആം പൊതുസഭാ സമ്മേനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജൂൺ 21ന് അന്താരാഷ്‌ട്ര യോഗാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്‌തത്‌.

By Trainee Reporter, Malabar News
yoga day
Ajwa Travels

ജൂൺ 21, ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം. ശാരീരികവും മാനസികവും ആത്‌മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായാണ് എല്ലാ വർഷവും ജൂൺ 21ന് അന്താരാഷ്‌ട്ര യോഗാ ദിനമായി ആചരിച്ചു വരുന്നത്. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നർഥം വരുന്ന ‘വസുധൈവ കുടുംബത്തിന് യോഗ’ എന്നതാണ് ഈ വർഷത്തെ പ്രമേയം.

2014ൽ ഐക്യരാഷ്‌ട്ര സഭയുടെ 69ആം പൊതുസഭാ സമ്മേനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജൂൺ 21ന് അന്താരാഷ്‌ട്ര യോഗാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്‌തത്‌. യോഗയുടെ പ്രാധാന്യം മനസിലാക്കിയ 193 രാജ്യങ്ങളും പ്രമേയം വോട്ടിനിടാതെ തന്നെ ഏകകണ്‌ഠമായി തൊട്ടടുത്ത വർഷം മുതൽ ജൂൺ 21ന് അന്താരാഷ്‌ട്ര യോഗാദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.

യോഗയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാനും പിരിമുറുക്കം നിറഞ്ഞ ജീവിതശൈലികളിൽ നിന്ന് മാറിനടക്കാനുമുള്ള ഒരു പദ്ധതി കൂടിയായി പ്രചരിപ്പിക്കാനാണ് യോഗാദിനം ആചരിക്കുന്നത്. മാനസിക സമ്മർദ്ദം കുറക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ് യോഗ. ഏകാഗ്രത വർധിപ്പിക്കുക, മൊത്തത്തിലുള്ള ക്ഷേമം വളർത്തുക എന്നിവ ഉൾപ്പടെയുള്ള ശാരീരികവും മാനസികവുമായ ആരോഗ്യഗുണങ്ങൾ യോഗയിലൂടെ നമുക്ക് ലഭിക്കുന്നു.

വിഷാദവും ഉത്കണ്ടയും ഉൾപ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് യോഗ ചെയ്യേണ്ടത് അനിവാര്യമാണ്. പ്രായവ്യത്യാസമില്ലാതെ ആർക്കും യോഗ പരിശീലിക്കാം. മനസും ശരീരവും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന യോഗാഭ്യാസം ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഉത്തമമാണ്. ഏത് സാഹചര്യത്തിലും യോഗ മുടക്കരുതെന്ന് ഈ രംഗത്തെ വിദഗ്‌ധർ പറയുന്നു.

രാവിലെ ഭക്ഷണത്തിന് മുൻപ് യോഗ അഭ്യസിക്കുന്നതാണ് ഉത്തമം. ഭക്ഷണ ശേഷമാണെങ്കിൽ അതു ദഹിക്കാനുള്ള സമയദൈർഘ്യം (2-4 മണിക്കൂർ) കഴിഞ്ഞാവണം പരിശീലനം. തുടക്കക്കാർ 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ പരിശീലിച്ചാൽ മതിയാവും. മുടങ്ങാതെ എല്ലാ ദിവസവും ചെയ്‌താൽ മാത്രമേ ​ഗുണം ലഭിക്കുകയുള്ളൂ.
yoga

യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ;

* യോഗ ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്ന സമയത്തിന് വലിയ പ്രധാന്യമുണ്ട്. രാവിലെയാണ് ​യോഗ പരിശീലിക്കാൻ​ ​ഉചിതമായ​ ​സ​മ​യം.​

* സമയനിഷ്‌ഠ പാലിക്കുക. രാവിലെ അഞ്ചുമുതൽ ഏഴുവരെയുള്ള സമയമാണ് നല്ലത്. എല്ലാ ദിവസവും ഒരേ സമയത്ത് യോഗ ചെയ്യുക.

* യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെയായിരിക്കണം.

* ആന്തരിക–ബാഹ്യശുദ്ധി യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്‌ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്.

* വെ​റും​ ​വ​യ​റ്റി​ൽ​ ​യോ​ഗ​ ​ചെയ്യുന്നതാണ് ​ന​ല്ല​ത്.​ ഭക്ഷണം​ ​കഴിച്ച​ ​ഉ​ട​നെ​ ​യോ​ഗ​ ​ചെയ്യാൻ ​പാ​ടു​ള്ള​ത​ല്ല.​ ​യോഗ ചെയ്യുന്നതിനായി​ ​പ്ര​ധാ​ന​ ​ഭക്ഷണം​ ​ക​ഴി​ഞ്ഞ് ​കുറഞ്ഞത് 3​ ​മണിക്കൂറെങ്കിലും ആവശ്യമാണ്.​ ​ലഘു ഭക്ഷണത്തിന്​ ​ശേഷമാണ് ​യോ​ഗ​ ​ചെ​യ്യാ​ൻ​ ​ഒരുങ്ങുന്നതെങ്കിൽ​, ​കഴിച്ചതിനു ശേഷം​ ​ഒ​ന്ന​ര​ ​മണിക്കൂറെങ്കിലും ​ ​ഇ​ട​വേ​ള​ ​അനിവാര്യമാണ്.​ ​

* സന്ധികൾക്കുള്ള ചെറുവ്യായാമം ചെയ്‌തു തുടങ്ങണം. തുടക്കക്കാർ ആദ്യം കുറച്ച് ആസനം വീതമാക്കി ചെയ്‌തു തുടങ്ങി പിന്നീട് കൂടുതൽ ആസനങ്ങളിലേക്ക് പോകണം.

* യോഗ ചെയ്യുമ്പോൾ കിതപ്പ് തോന്നിയാൽ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്ക് കടക്കാവൂ. യോ​ഗ​ ​ചെ​യ്യു​മ്പോ​ൾ​ ​അയഞ്ഞ​ ​വസ്‌ത്ര​ങ്ങ​ൾ​ ​ധരിക്കാൻ ശ്രദ്ധിക്കുക.​ ​തറയിലെപ്പോഴും​ ​യോ​ഗ​ ​മാ​റ്റ് ​വി​രി​ച്ച​ ശേഷം മാത്രം യോഗ അഭ്യസിക്കുക. ശ്വസനവ്യായാമം രണ്ടെണ്ണമെങ്കിലും ചെയ്യണം. അവസാനിപ്പിക്കുമ്പോൾ ശവാസനം.

Most Read: വിമാനത്തിൽ പറക്കാൻ ഇനി പേടിവേണ്ട; കൂട്ടിനായി ‘മോറിസ്’ ഉണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE