ട്വന്റി- 20 ലോകകപ്പ്; യോഗ്യതാ മൽസരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും

By News Bureau, Malabar News
t20 world cup-Qualifying matches
Ajwa Travels

മസ്‌കറ്റ്: ഏഴാമത് ട്വന്റി- 20 ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾക്ക് ഞായറാഴ്‌ച തുടക്കമാകും. യോഗ്യതാ മൽസരങ്ങളാണ് ഇന്ന് തുടങ്ങുന്നത്. ഇന്ത്യ ഉൾപ്പടെ പ്രധാന ടീമുകൾ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ട് മൽസരങ്ങൾ 23ന് ആരംഭിക്കും.

യോഗ്യതാ റൗണ്ടിൽ അയർലൻഡ്, നമീബിയ, ഹോളണ്ട്, ശ്രീലങ്ക എന്നീ ടീമുകൾ എ ഗ്രൂപ്പിലും ബംഗ്ളാദേശ്, ഒമാൻ, പാപ്പുവ ന്യൂഗിനി, സ്‍കോട്‍ലൻഡ് ടീമുകൾ ബി ഗ്രൂപ്പിലും ഏറ്റുമുട്ടും.

ഇന്ന് ഇന്ത്യൻ സമയം 3.30ന് നടക്കുന്ന ആദ്യ മൽസരത്തിൽ ഒമാൻ, പാപ്പുവ ന്യൂഗിനിയെ നേരിടും. 7.30ന് നടക്കുന്ന രണ്ടാം മൽസരത്തിൽ ബംഗ്ളാദേശ് സ്‍കോട്‍ലൻഡിനെ നേരിടും.

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ളണ്ട്, ന്യൂസീലൻഡ്, പാകിസ്‌ഥാൻ, ദക്ഷിണാഫ്രിക്ക, വെസ്‍റ്റിൻഡീസ്, അഫ്‌ഗാനിസ്‌ഥാൻ എന്നീ ടീമുകൾ നേരത്തേ യോഗ്യത നേടി. ഇവരിൽ മുന്നിലെത്തുന്ന നാലു ടീമുകൾ സൂപ്പർ 12 റൗണ്ടിലേക്ക് മുന്നേറും.

പ്രാഥമിക റൗണ്ട് മൽസരങ്ങൾക്ക് ഈ മാസം 23 മുതലാണ് തുടക്കമാവുക. ആദ്യ മൽസരത്തിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിട്ടും. 24ന് പാകിസ്‌ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മൽസരം.

Most Read: അകാല നരയാണോ പ്രശ്‌നം? വീട്ടിലുണ്ടാക്കാം ഈ ഹെയർ ഓയിൽസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE