ഓർഡർ ചെയ്‌ത ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല; സംഭവം മലപ്പുറത്ത്

By Trainee Reporter, Malabar News
Rep. Image
Ajwa Travels

മലപ്പുറം: ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്‌ത ബിരിയാണിയിൽ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ തിരൂർ ഏഴൂർ സ്വദേശിനി പ്രതിഭക്കാണ് ഓർഡർ ചെയ്‌ത ബിരിയാണിയിൽ നിന്ന് കോഴിത്തല കിട്ടിയത്. സംഭവത്തിൽ യുവതി ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതി നൽകി. മുത്തൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് യുവതി ഇന്ന് വീട്ടിലേക്ക് നാല് ബിരിയാണി ഓർഡർ ചെയ്‌തത്‌.

പാഴ്‌സലായി വന്ന ബിരിയാണി പാക്കറ്റിൽ ഒന്ന് തുറന്നു നോക്കിയപ്പോഴാണ് അതിൽ നിന്നും വേവിക്കാത്ത കോഴിത്തല ലഭിച്ചത്. വൃത്തിയാക്കുകയോ വേവിക്കുകയോ ചെയത നിലയിലായിരുന്നു കോഴിത്തല ബിരിയാണിയിൽ കിടന്നിരുന്നതെന്ന് യുവതി പറയുന്നു. തുടർന്ന് പ്രതിഭ ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതി നൽകുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read| ‘ഗാസയിൽ അണുബോംബ് വർഷിക്കാൻ സാധ്യത’; പ്രസ്‌താവനക്ക് പിന്നാലെ മന്ത്രിക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE