കോവിഡിൽ സിവിൽ സർവീസ് എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാം; കേന്ദ്രം

By News Desk, Malabar News
Ajwa Travels

ഡെൽഹി: കഴിഞ്ഞ വർഷത്തെ സിവിൽ സർവീസ് പരീക്ഷയെഴുതാൻ കഴിയാതെ പോയവർക്ക് ഉപാധികളോടെ ഒരവസരം കൂടി അനുവദിക്കാമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ പരീക്ഷ എഴുതാൻ സാധിക്കാതെ പോയവർക്കാണ് അവസരം.

കഴിഞ്ഞ വർഷത്തെ പരീക്ഷ അവസാന അവസരമായിരുന്നവരെ മാത്രം അനുവദിക്കാമെന്നാണ് ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിനെ കേന്ദ്രസർക്കാർ അറിയിച്ചത്. പരീക്ഷയെഴുതാനുള്ള മുഴുവൻ അവസരവും ഉപയോഗിച്ചിട്ടില്ലാത്തവർക്കും പ്രായപരിധി കഴിഞ്ഞിട്ടില്ലാത്തവർക്കും ഇളവു നൽകാനാകില്ല. ഇളവ് ഈ വർഷത്തെ പരീക്ഷക്ക് മാത്രമായിരിക്കുമെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു പറഞ്ഞു.

ഒരു തവണ ഇളവു നൽകുന്നതിന്റെ ആനുകൂല്യം 3300 പേർക്കു ലഭിക്കുമെന്നാണു കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. യുപിഎസ്‌സി നിലവിൽ വന്ന ശേഷം 1979, 1992, 2015 വർഷങ്ങളിൽ ഇളവു നൽകിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

കേന്ദ്ര നിലപാടിന്റെ അടിസ്‌ഥാനത്തിൽ സുപ്രീംകോടതി ഹരജിക്കാരുടെ മറുപടി തേടി. ഹരജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. ഹരജിയുടെ അടിസ്‌ഥാനത്തിൽ, കോവിഡ് മഹാമാരിക്കിടെ പരീക്ഷ എഴുതാൻ സാധിക്കാതെ പോയവർക്ക് ഒരവസരം കൂടി നൽകണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു.

Kerala News: തൃശൂർ പൂരം; ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE