‘ഉസ്‌വ’ സമൂഹവിവാഹം നാളെ പാണക്കാട്ട്

By Desk Reporter, Malabar News
USWA community wedding At Malappuram
Representational Image
Ajwa Travels

മലപ്പുറം: സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ വൈ.പ്രസിഡണ്ടും സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുട സ്‌മരണയിൽ ‘ഉസ്‌വ’ സമൂഹവിവാഹം നാളെ പാണക്കാട്ട് നടക്കും.

സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി വർഷാവർഷം നടത്താറുള്ളതാണ് ഉമറലി ശിഹാബ് തങ്ങള്‍ വെഡിംഗ് എയ്‌ഡ്‌ (ഉസ്‌വ) എന്ന സമൂഹ വിവാഹം. നാളെ (വെള്ളി) കാലത്ത് 8 മണിക്ക് പാണക്കാട് ജുമാ മസ്‌ജിദിലാണ് ‘ഉസ്‌വ’ നടക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുക.

സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നികാഹിന് കാര്‍മികത്വം വഹിക്കും. സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എംടി അബ്‌ദുല്ല മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പികെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.

അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, ഇബ്‌റാഹീം ഫൈസി തിരൂക്കാട്, സലീം എടക്കര, അബ്‌ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, ഷാഹുല്‍ ഹമീദ് മാസ്‌റ്റർ മേല്‍മുറി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സിഎം കുട്ടി സഖാഫി വെള്ളേരി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട് എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

Most Read: കത്വ കേസ്; യൂത്ത് ലീഗ് അഞ്ച് ലക്ഷം നൽകി; ഇരയുടെ കുടുംബം രംഗത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE