അന്ന് കേരളത്തിനായി വന്നു, ഇന്ന് ഞങ്ങൾക്ക് സഹായം വേണം; അഭ്യർഥനയുമായി വിജയ് ദേവരകൊണ്ട

By Desk Reporter, Malabar News
Vijay-Devarakonda_2020-Oct-20
Ajwa Travels

ഹൈദരാബാദ്: പ്രളയത്തിൽ മുങ്ങിയ തെലങ്കാനക്കായി സഹായമഭ്യർഥിച്ച് നടൻ വിജയ് ദേവരകൊണ്ട. “ഞങ്ങൾ കേരളത്തിനായി മുന്നോട്ടു വന്നു, ചെന്നൈക്കായി മുന്നോട്ടു വന്നു, സൈന്യത്തിനായി മുന്നോട്ടു വന്നു, കോവിഡിനിടയിൽ പലകാര്യങ്ങൾക്കും ഞങ്ങൾ ഒരുമിച്ച് നിന്നു. ഇപ്പോൾ ഞങ്ങളുടെ നാടും ജനങ്ങളും സഹായം തേടുകയാണ്,”- വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്‌തു.

കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ വിജയ് ദേവരകൊണ്ട സംഭാവന നൽകി. “ഈ വർഷം എല്ലാവർക്കും വിഷമകരമായ വർഷമാണ്. ഭേദപ്പെട്ട നിലയിൽ നിൽക്കുന്നവർ ബുദ്ധിമുട്ടനുഭവിക്കുന്നവരെ കഴിയുംവിധം സഹായിക്കാൻ മനസുകാണിക്കണം. ഒരിക്കൽ കൂടി നമ്മളിൽപ്പെട്ടവരെ നമുക്ക് സഹായിക്കാം. സി.എം.ആർ.എഫിലേക്ക് ഞാൻ 10 ലക്ഷം രൂപ സംഭാവന നൽകുന്നു,”- അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു. 2018ൽ കേരളം പ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ താരം അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

വിജയ് ദേവരകൊണ്ടയെ കൂടാതെ ജൂനിയർ എൻടിആർ, ചിരഞ്‌ജീവി, മഹേഷ് ബാബു, നാഗാർജുന എന്നിവരും തെലങ്കാനക്ക് സഹായഹസ്‌തവുമായി എത്തി. ജൂനിയർ എൻടിആർ 50 ലക്ഷം രൂപയും ചിരഞ്‌ജീവിയും മഹേഷ് ബാബുവും ഒരു കോടി രൂപ വീതവും നാഗാർജുന 50 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE