മാതൃകാ പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്

By Trainee Reporter, Malabar News
Attempted murder case; Shafi Parambil attacks the government
Ajwa Travels

കോഴിക്കോട്: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിന് നോട്ടീസ്. വടകര ജമാഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ ‘ഈദ് വിത്ത് ഷാഫി’ എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് ജില്ലാ കളക്‌ടർ നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം.

തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്‌ടർ സ്‌നേഹിൽ കുമാർ സിങ്ങാണ് നോട്ടീസ് നൽകിയത്. ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്നും ഷാഫി പറമ്പിൽ പ്രഥമദൃഷ്‌ട്യാ ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു.

Most Read| ബേബി ഫുഡിൽ പഞ്ചസാര അളവ് കൂടുതൽ; നെസ്‌ലെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE