നാനിയുടെ ‘ശ്യാം സിംഘ റോയ്’ ടീസർ കാണാം; ടീസറിൽ സായി പല്ലവിയും

By Siva Prasad, Special Correspondent (Film)
  • Follow author on
Watch Nani's 'Shyam Singha Roy' teaser; Sai Pallavi in __the teaser
Ajwa Travels

രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ശ്യാം സിംഘ റോയ്’ അതിന്റെ ടീസർ പുറത്തിറക്കി. തെലുങ്ക് സൂപ്പർ താരം നാനി നായകനാകുന്ന ഈ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം ചലച്ചിത്രലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

നിഹാരിക എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയ്‌നപ്പള്ളി നിർമിക്കുന്ന ചിത്രത്തിൽ സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്‌റ്റ്യൻ എന്നിവരാണ് നായികമാർ. നാല് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഒരു സ്‍ത്രീ ശബ്‌ദത്തിൽ നിന്നാണ് ശ്യാം സിംഘ റോയിയുടെ ടീസർ തുടങ്ങുന്നത്. ഇരുട്ടിൽ ദീപങ്ങൾ തെളിയിച്ച ക്ഷേത്രവും കത്തിയമരുന്ന വള്ളവും ദേവദാസികാളായ സ്‍ത്രീകളുടെ ജീവിതവും സൂചിപ്പിക്കുന്ന ടീസറിൽ പ്രാചീനതയും ആധുനികതയും എടുത്ത് കാണിക്കുന്നുണ്ട്. ലൈംഗിക ഉപകരണം എന്നതിൽ കവിഞ്ഞു സ്‍ത്രീകൾക്ക് ഒരു പരിഗണനയുമില്ലാത്ത ഒരു കാലഘട്ടത്തെ ‘ശ്യാം സിംഘ റോയ്’ ടീസറിൽ എടുത്തു കാണിക്കുന്നുണ്ട്.

ക്ഷേത്രത്തിൽ ദേവദാസി നൃത്തം ചെയ്യുന്ന സായി പല്ലവിയെയും ടീസറിൽ കാണാം. കൂടാതെ നാനിയും കൃതി ഷെട്ടിയുമായുള്ള ഒരു ലിപ്‌ലോക്ക് സീനും ടീസറിലുണ്ട്. മറ്റുള്ള അഭിനേതാക്കളെ ആരെയും ടീസറിൽ കാണാനാവില്ല. രണ്ട് കാലഘട്ടത്തിൽ നടക്കുന്ന രണ്ട് കഥകളെയാണ് ‘ശ്യാം സിംഘ റോയ്’ ടീസറിൽ സൂചിപ്പിച്ചു പോകുന്നത്. നാനിക്കൊപ്പം രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്‌ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോൺ വർഗീസും എഡിറ്റിംഗ് നവീൻ നൂലിയും ആക്ഷൻ രവി വർമ്മയുമാണ്. പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കട്ട രത്‌നം, നൃത്ത സംയോജനം: കൃതി മഹേഷ്‌, യാഷ്, പിആർഒ: വംശി ശേഖർ, പി ശിവപ്രസാദ്, മീഡിയ മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേ വീട് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ചിത്രം ഡിസംബർ 24 ന് തീയേറ്റർ റിലീസാണ്.

Most Read: ‘ഇന്ത്യ രണ്ടുതരം’; വീർ ദാസിന്റെ വിവാദ പരാമർശത്തിന് എതിരെ പരാതി, പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE