വന്യജീവി ആക്രമണം രൂക്ഷം; ആടുകളെ കൊന്നൊടുക്കി

By Trainee Reporter, Malabar News
Representational image
Ajwa Travels

ബദിയടുക്ക: എൻമകജെ പഞ്ചായത്തിലെ മണിയംപാറയിൽ വീണ്ടും വന്യജീവി ആക്രമണം. പ്രദേശത്ത് 4 ആടുകളെ കൂടി കൊന്നൊടുക്കിയ നിലയിൽ കണ്ടെത്തി. മണിയംപാറയിലെ മുനീറിന്റെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് കൊന്നൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തെ 3 വീടുകളിൽ നിന്നുള്ള 15ഓളം ആടുകളെ വന്യജീവി കൊന്നൊടുക്കിയിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്‌ഥലത്തെത്തി. കാട്ടുപൂച്ചയാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അധികൃതർ.

Read also: ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത്; അവശേഷിച്ച മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE