വയനാട്ടിൽ കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

By Trainee Reporter, Malabar News
Wild elephant attack in Wayanad; The gardener was killed
Rep. Image
Ajwa Travels

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ 58-കാരൻ കൊല്ലപ്പെട്ടു. കൽപ്പറ്റ മേപ്പാടി എളമ്പളേരിയിലാണ് ആക്രമണം ഉണ്ടായത്. ചോലമല സ്വദേശി കുഞ്ഞാവറാൻ (58) ആണ് മരിച്ചത്. ഇദ്ദേഹം തോട്ടം തൊഴിലാളിയാണ്. ഇന്ന് രാവിലെ ജോലിക്ക് പോകവേ എളമ്പളേരി ട്രാൻസ്‌ഫോർമറിനു സമീപത്ത് വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.

ഏലത്തോട്ടങ്ങൾ ധാരാളമുള്ള സ്‌ഥലമാണ്‌ ഇത്. കുറെ നാളുകൾക്കായി പ്രദേശത്ത് കാട്ടാനയുടെ ശല്യം സ്‌ഥിരമായിരുന്നു. രാവിലെ ഏഴ് മണിക്കും 7.30നും ഇടയിൽ ജോലിക്ക് പോകുന്നതിനിടെയാണ് വഴിയോരത്ത് വെച്ച് കാട്ടാന ആക്രമിച്ചത്. ജില്ലയിൽ മൂന്ന് മാസത്തിനുള്ളിലെ മൂന്നാമത്തെ കാട്ടാന ആക്രമണത്തിലെ മരണമാണ് ഇത്.

ഒക്‌ടോബർ മൂന്നിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നു പുൽപ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സെപ്‌തംബർ 12ന് വെള്ളമുണ്ട പുളിഞ്ഞാലിൽ ചിറപ്പുല്ല് മലയിലെ വനംവകുപ്പ് വാച്ചർ തങ്കച്ചൻ മരിച്ചിരുന്നു.

Most Read| ‘വെടിനിർത്തൽ ഇല്ല’; ഗാസയിൽ ആംബുലൻസിന് നേരെയും ഇസ്രയേൽ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE