ന്യൂ ഡെല്‍ഹി: ഗുജറാത്തില്‍ യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ജിഗര്‍ ഗാന്ധിയെയാണ് സൂററ്റിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വര്‍ക്ക് ഫ്രം ഹോം സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് ആത്മഹത്യ എന്നാണ് നിഗമനം. നോയിഡ ആസ്ഥാനമായ കമ്പനിയിലാണ് മൂന്ന് വര്‍ഷമായി ജിഗര്‍ ജോലി നോക്കിയിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ വീട്ടിലിരുന്ന് ജോലിചെയ്യാന്‍ ആരംഭിച്ചു. ആദ്യത്തെ കുറച്ച് മാസം അധികം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ജോലിയുടെ ഭാഗമായി നല്ല സമ്മര്‍ദ്ദത്തിലായിരുന്നു ഇദ്ദേഹമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വീടിന്റെ സ്റ്റെയര്‍ കേസിനടുത്താണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Read also: ഇന്ത്യ കൊറോണാ തലസ്ഥാനം; പ്രസംഗം പരിഹാരമാവില്ല; മോദിക്കെതിരേ കോണ്‍ഗ്രസ്