ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കംപ്യൂട്ടർ പ്രോഗ്രാമർ; ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ആറ് വയസുകാരൻ

By News Desk, Malabar News
Worlds Youngest Computer Programmer
Arham Ohm Talsania
Ajwa Travels

അഹമ്മദാബാദ്: രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച് ഗുജറാത്തിലെ ആറ് വയസുകാരൻ. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കംപ്യൂട്ടർ പ്രോഗ്രാമർ എന്ന ബഹുമതി നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരിക്കുകയാണ് അർഹാം ഓം തൽസാനിയ എന്ന കൊച്ചു മിടുക്കൻ. രണ്ടാം ക്‌ളാസിൽ പഠിക്കുകയാണ് താരം.

പിതാവിൽ നിന്ന് പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ് മനസിലാക്കിയ അർഹാം മൈക്രോസോഫ്‌റ്റ്‌ ‌പരീക്ഷ പാസാവുകയായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറായ അച്ഛൻ ഓം തൽസാനിയയാണ് കോഡിങ് പഠിപ്പിച്ചതെന്ന് അർഹാം പറയുന്നു. രണ്ടാം വയസിൽ ഐഒഎസ്, വിൻഡോസ് ഓപ്പറേറ്റിങ് സിസ്‌റ്റങ്ങളുള്ള ഉപകരണങ്ങൾ വാങ്ങിയെന്നും അർഹാം‌ പറഞ്ഞു ‌.

Also Read: ഷാങ്‌ഹായ്‌ ഉച്ചകോടി; കശ്‌മീർ വിഷയത്തിൽ പാകിസ്‌ഥാനെതിരെ രൂക്ഷ വിമർശനവുമായി മോദി

സ്വന്തമായി ചെറിയ ഗെയിമുകൾ കോഡ് ചെയ്‌താണ്‌ മകൻ തുടങ്ങിയതെന്ന് തൽസാനിയ പറയുന്നു. ഭാവിയിൽ ഒരു ബിസിനസ് സംരംഭകൻ ആകാനാണ് ആഗ്രഹമെന്ന കാര്യവും കുഞ്ഞു താരം പങ്കുവെച്ചു. ‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE