വിദ്യാർഥികൾക്ക് നൽകിയ ഭക്ഷ്യക്കിറ്റിലെ കടല മിഠായിയിൽ പുഴു; പരാതി

By News Desk, Malabar News
Foodkit_kasargod
Representational Image
Ajwa Travels

പൊയിനാച്ചി: പൊതുവിതരണ വകുപ്പ് സപ്‌ളൈക്കോ മുഖാന്തരം വിദ്യാലങ്ങളിലൂടെ വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റിനെതിരെ പരാതി. തെക്കിൽപ്പറമ്പ് ഗവ.യുപി സ്‌കൂളിൽ നൽകിയ കിറ്റിലെ കടലമിഠായിയിൽ പുഴുവുണ്ടെന്ന് പിടിഎ കമ്മിറ്റി താലൂക്ക് സപ്‌ളൈ ഓഫിസർക്ക് പരാതി നൽകി.

ഇതേ തുടർന്ന് പൊതുവിതരണ വകുപ്പ് അധികൃതർ വിദ്യാലയത്തിൽ എത്തി സാമ്പിൾ ശേഖരിച്ചു. സ്‌കൂളിലെ 1286 കുട്ടികൾക്ക് വിതരണം ചെയ്യാൻ കിറ്റുകൾ ശനിയാഴ്‌ചയാണ് എത്തിച്ചത്. തിങ്കളാഴ്‌ച ഇവ വിതരണം ചെയ്‌തതിന് പിന്നാലെയായിരുന്നു പരാതി. കിറ്റുമായി വീട്ടിലെത്തിയ ഒരു രക്ഷിതാവ് കുട്ടികൾക്ക് കടലമിഠായി നൽകിയപ്പോഴാണ് പുഴു ആദ്യം ശ്രദ്ധയിൽപെട്ടത്.

സ്‌കൂളിൽ വിളിച്ച് വിവരമറിയിച്ചപ്പോഴേക്കും ഭൂരിഭാഗം കിറ്റുകളും വിതരണം ചെയ്‌ത്‌ കഴിഞ്ഞിരുന്നു. പിന്നീട് കൂടുതൽ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാർഗനിർദേശങ്ങൾ ഒന്നും പാലിക്കാത്ത കടലമിഠായി പാക്കറ്റാണ് കിറ്റിൽ ഉണ്ടായിരുന്നതെന്നും ഉൽപാദകനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.

Also Read: കനത്ത മഴയ്‌ക്ക് ശമനം, ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നു; ആശ്വാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE