യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; സിപിഎം പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്

By Staff Reporter, Malabar News
silver line rail project
Ajwa Travels

കണ്ണൂർ: സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗ സ്‌ഥലത്ത്‌ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിയെയും സംഘത്തെയും മർദിച്ച സംഭവത്തിൽ 6 സിപിഎം പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്.

മന്ത്രി എംവി ഗോവിന്ദന്റെ പേഴ്‌സണൽ സ്‌റ്റാഫ് അംഗം പ്രശോഭ് മൊറാഴ, ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട് ജോർജ്, സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ്, കല്യാശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പിപി ഷജീർ, സിപിഎം നേതാവ് പി ജയരാജന്റെ ഗൺമാൻ എന്നിവർ മർദിച്ചതായാണ് റിജിൽ പരാതി നൽകിയിരുന്നത്.

ഇവർക്കെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. അതേസമയം, പോലീസിനെ ആക്രമിച്ചുവെന്ന കേസിൽ റിജിൽ മാക്കുറ്റിയടക്കം 5 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Read Also: കുതിരാനിലെ ലൈറ്റുകൾ തകർത്ത ലോറിയും ഡ്രൈവറും പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE