139 പരാതികൾ; സാമുവല്‍ കൂടലിനെതിരെ കേസെടുത്തു

By Team Member, Malabar News
Malabarnews_samuel koodal
സാമുവൽ കൂടൽ

പത്തനംതിട്ട : സമൂഹമാദ്ധ്യമങ്ങളിലൂടെ കന്യാസ്‌ത്രീകളെ ആക്ഷേപിച്ചെന്ന പരാതിയില്‍ സാമുവല്‍ കൂടലിനെത്തിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. പത്തനംതിട്ട സ്വദേശിയായ ഇയാള്‍ക്കെതിരെ നൂറിലധികം പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്. സ്‌ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി വീഡിയോ ചെയ്‌ത വിജയ് പി നായര്‍ക്കെതിരെയുള്ള പരാതികള്‍ക്ക് സമാനമായ പരാതികളാണ് സാമുവല്‍ കൂടലിനെതിരെയും ഉയര്‍ന്നിരിക്കുന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 140 പരാതികളാണ് സാമുവലിനെതിരെ കിട്ടിയിട്ടുള്ളത്. ഇയാളുടെ ഫേസ്ബുക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയും കന്യാസ്‌ത്രീകളെയും വൈദികരെയും ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതികളാണ് ലഭിച്ചത്. എല്ലാ പരാതികളിലും ഉന്നയിക്കുന്ന കാര്യങ്ങള്‍ ഒന്ന് തന്നെയാണ്. ആദ്യമായാണ് ഒരാള്‍ക്കെതിരെ ഇത്രയധികം പരാതികള്‍ വനിതാ കമ്മീഷന്‍ മുന്നിലെത്തുന്നത്.

വിജയ് പി നായര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച രീതിയില്‍ തന്നെ ഇയാള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതികളില്‍ പൊതുവായി ഉയര്‍ന്നിരിക്കുന്ന ആവശ്യം. സാമുവല്‍ കൂടലിനെതിരെ ലഭിച്ച പരാതികളില്‍ ഉടന്‍ തന്നെ തീര്‍പ്പ് കല്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ ലഭിച്ച എല്ലാ പരാതികളും ഈ മാസം അഞ്ചാം തീയതി ചേരുന്ന വനിതാ കമ്മീഷന്റെ യോഗത്തില്‍ പരിഗണിക്കും.

Read also : പ്രധാന മന്ത്രി മൗനം വെടിയണം; ചന്ദ്ര ശേഖര്‍ ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE