സംസ്‌ഥാനത്ത്‌ 5 പേര്‍ക്ക് കൂടി സിക; ചികിൽസയിൽ 11 രോഗികൾ

By Syndicated , Malabar News
zika in kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട് സ്വദേശി (7), എറണാകുളം വാഴക്കുളം സ്വദേശിനി (34) എന്നിവര്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. എറണാകുളം സ്വദേശിനി തിരുവനന്തപുരത്തെ ആരോഗ്യ പ്രവര്‍ത്തകയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബ്, ആലപ്പുഴ എന്‍ഐവി, കോയമ്പത്തൂര്‍ മൈക്രോബയോളജി ലാബ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്ത് ആകെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 35 ആയി. ഇതിൽ 11 പേരാണ് നിലവില്‍ രോഗികളായുള്ളത്.

Read also: സംസ്‌ഥാനത്ത് കോവിഡ് അതിവേഗ വ്യാപന സാധ്യത; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE