സൗദിയിൽ വീണ്ടും മിസൈലാക്രമണം; 6 പേർക്ക് പരിക്ക്, റിയാദ് കിങ്‌ഡം സെന്റർ അടച്ചു

സൗദിയിലെ ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തണമെന്നും സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും റിയാദിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.

By Senior Reporter, Malabar News
Houthi missile attack to Saudi Arabia
Rep. Image

ദുബായ്: സൗദിയിൽ വീണ്ടും മിസൈലാക്രമണവുമായി ഹൂതികൾ. സൗദിയിലെ നജ്‌റാനിൽ ബാലിസ്‌റ്റിക് ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. മിസൈൽ ഭാഗങ്ങൾ പതിച്ചാണ് അപകടം. മൂന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ടായി. സൗദിയിൽ തുടർച്ചയായി ഹൂതികൾ ആക്രമണങ്ങൾ തുടരുകയാണ്.

ഡ്രോൺ ആക്രമണങ്ങൾ വ്യാപകമായതോടെ സൗദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ റിയാദ് കിങ്‌ഡം സെന്റർ അടച്ചു. റിയാദിലെ പ്രതീകമായി അറിയപ്പെടുന്ന 99 നില കെട്ടിടമാണിത്. ഇന്നലെ റിയാദ് ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ സൗദി സഖ്യസേന വെടിവച്ചിട്ടിരുന്നു. കിങ് ഖാലിദ് വിമാനത്താവളവും അടഞ്ഞുകിടക്കുകയാണ്.

റിയാദിലെയും പരിസരങ്ങളിലെയും സ്‌കൂളുകളിൽ രണ്ടാഴ്‌ചയായി ഓൺലൈനിലാണ് ക്ളാസുകൾ നടക്കുന്നത്. അതിനിടെ, സൗദിയുടെ സൈനിക ഹെലികോപ്‌ടർ നജ്‌റാൻ മേഖലയിൽ തകർന്നുവീണ് രണ്ടുപേർ കൊല്ലപ്പെട്ടു. ഹെലികോപ്‌ടർ വെടിവെച്ചിട്ടതാണെന്ന ഹൂതികളുടെ അവകാശവാദം തള്ളിയ സൗദി സഖ്യസേന, സാങ്കേതിക തകരാറിനെ തുടർന്നാണ് തകർന്നതെന്ന് വ്യക്‌തമാക്കി.

സൗദിയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം

സൗദിയിലെ ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തണമെന്നും സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും റിയാദിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ഇന്ത്യയിൽ നിന്നുള്ള ആകാശ എയർ റിയാദ്, ജിദ്ദ വിമാന സർവീസുകൾ ഈമാസം 27 വരെ റദ്ദാക്കി. ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് പണം തിരികെ നൽകും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്‌, ഇൻഡിഗോ എന്നിവ 24 വരെയുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

അടിയന്തര യാത്രയ്‌ക്ക് ഇന്ത്യക്കാർ ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ ഇറങ്ങി റോഡുമാർഗം സൗദിയിൽ എത്തണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. അതേസമയം, ഹൂതികളെ നേരിടാൻ സൗദിക്ക് എല്ലാ സഹായവും നൽകുമെന്ന് ഈജിപ്‌ത്‌ അറിയിച്ചു. ഈജിപ്‌ത്‌ പാർലമെന്റ് പ്രത്യേക യോഗം ചേർന്നാണ് സംഘർഷം വിലയിരുത്തിയത്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE