രണ്ട് കോടി തൊഴില്‍ വാഗ്‌ദാനം; കള്ളമെന്ന് മോദിക്കും അറിയാം; രാഹുല്‍ ഗാന്ധി

By Syndicated , Malabar News
Rahul Gandhi
Ajwa Travels

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ബാല്‍മീകി നഗറില്‍ നടന്ന പ്രചാരണ റാലിയിലാണ് മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെ രാഹുല്‍ പരിഹസിച്ചത്. 2 കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് ഇപ്പോള്‍ ഒരു പ്രസംഗങ്ങളിലും പ്രധാനമന്ത്രി പറയുന്നില്ലെന്നും, പറയുന്നത് കള്ളമാണെന്ന് അദ്ദേഹത്തിനും കേള്‍ക്കുന്നവര്‍ക്കും അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇനി അഥവാ പ്രധാനമന്ത്രി വീണ്ടും 2 കോടി ജോലികള്‍ നല്‍കുമെന്ന് പറഞ്ഞാല്‍ ജനക്കൂട്ടം അദ്ദേഹത്തെ ഓടിക്കും എന്നായിരുന്നു രാഹുല്‍ ബാല്‍മീകി നഗറിലെ റാലിയില്‍ പറഞ്ഞത്.

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കഴിവില്ലാത്തിന്റെ ഫലമാണ് ബിഹാര്‍ ജനതക്ക് മറ്റ് സംസ്‌ഥാനങ്ങളിലേക്ക് ജോലികള്‍ പോകേണ്ടിവരുന്നത് എന്നും രാഹുല്‍ പറഞ്ഞു. ഒരു പ്രധാനമന്ത്രിയുടെ കോലം കര്‍ഷകര്‍ക്ക് കത്തിക്കേണ്ടി വരുന്ന അവസ്‌ഥയിലേക്ക് രാജ്യം എത്തുന്നത് ദുഖകരമായ കാര്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലില്ലായ്‌മ, കുടിയേറ്റം, അഴിമതി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം പ്രചാരണ തന്ത്രങ്ങള്‍ മെനയുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ വികാരം ശക്‌തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

Read more : ചട്ടലംഘനം; ബിജെപി മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE