2021ൽ കൊല്ലപ്പെട്ടത് 45 മാദ്ധ്യമ പ്രവർത്തകരെന്ന് ഐഎഫ്ജെ

By News Bureau, Malabar News
journalists-IFJ
Ajwa Travels

ബ്രസൽസ്: കഴിഞ്ഞ വർഷം 20 രാജ്യങ്ങളിലായി 45 മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്‌റ്റ്സ്(ഐഎഫ്ജെ)റിപ്പോർട്.

പ്രതിവർഷം കൊല്ലപ്പെടുന്ന മാദ്ധ്യമ പ്രവർത്തകരുടെ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും ഐഎഫ്ജെ അറിയിച്ചു. 202065 മാദ്ധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

ഏഷ്യാ പസഫിക് മേഖലയിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട് ചെയ്‌തത്‌. 20 മാദ്ധ്യമ പ്രവർത്തകരാണ് ഈ മേഖലയിൽ കൊല ചെയ്യപ്പെട്ടത്. അമേരിക്ക (10), ആഫ്രിക്ക (8), യൂറോപ്പ് (5), മിഡിൽ ഈസ്‌റ്റ് (1), അറബ് ലോകം (1), അഫ്ഗാനിസ്‌ഥാൻ (9), മെക്‌സിക്കോ (8) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്ക്.

ഇറാനിൽ രണ്ട് മാദ്ധ്യമ പ്രവർത്തകരുടെ ജീവനെടുത്ത മാരകമായ അപകടവും ഉണ്ടായിട്ടുണ്ട്. അതേസമയം അഫ്ഗാനിസ്‌ഥാൻ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ മാദ്ധ്യമ പ്രവർത്തകർ നേരിടുന്ന അക്രമങ്ങളിൽ ഐഎഫ്ജെ ആശങ്കയും രേഖപ്പെടുത്തി.

1991 മുതൽ ലോകമെമ്പാടും 2,721 പത്രപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

Most Read: കോവിഡ് വാക്‌സിനേഷന്‍; ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE