55 വർഷങ്ങൾ, 50 മില്യൺ വിൽപന; ചരിത്രം കുറിച്ച് ടൊയോട്ട ‘കൊറോള’

By Staff Reporter, Malabar News
toyota-corrola-2020
Representational Image
Ajwa Travels

ന്യൂയോർക്ക്: വാഹന വിപണിയുടെ ചരിത്രത്തിലെ നിർണായക നാഴികക്കല്ല് പിന്നിട്ട് ടൊയോട്ടയുടെ ഐക്കോണിക് മോഡലായ ‘കൊറോള‘. ഏകദേശം 55 വർഷം മുൻപ് ആദ്യമായി വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ഇതുവരെയുള്ള വിൽപന 50 ദശലക്ഷം എന്ന നേട്ടം മറികടന്നിരിക്കുകയാണ് ജൂലൈ മാസത്തോടെ. നിലവിൽ ഈ മോഡലിന്റെ 12ആമത് പതിപ്പാണ് വിപണിയിൽ ഉള്ളത്.

1966ലാണ് കൊറോള എന്ന ജനപ്രിയ മോഡലിന്റെ ജനനം. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം പുതിയ മോഡലുമായി യുഎസ് വിപണിയിൽ എത്തിയ കൊറോളയ്‌ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കാലക്രമേണ കൂടുതൽ സൗകര്യപ്രദവും, മികച്ച പെർഫോമൻസും കാഴ്‌ച വയ്‌ക്കുന്ന കാറായി കൊറോള മാറുകയായിരുന്നു.

ആദ്യമായി ഉൽപാദനം ആരംഭിച്ച കാലത്ത് 1966 മോഡലിന് 1,700 ഡോളർ (12,4000 രൂപ) പ്രാരംഭ വിലയാണ് ഉണ്ടായിരുന്നത്. നിലവിൽ വിപണിയിലുള്ള 2022 മോഡൽ കൊറോളയ്‌ക്ക് യുഎസിൽ 21,100 ഡോളർ (151,9200 രൂപ) വിലയുണ്ട്. ഇന്ത്യൻ വിപണിയിലും ടൊയോട്ടയുടെ കൊറോള സെഡാൻ വിൽപന നടക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എക്‌സിക്യൂട്ടീവ് സെഡാനുകളിൽ ഒന്ന് കൂടിയാണിത്.

Read Also: ആർബിഐയുടെ ഡിജിറ്റൽ കറൻസി ഡിസംബറിൽ പുറത്തിറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE