കോഴിക്കോട്: ചെക്യാട് എളമ്പ മലയിൽ നിന്ന് എക്സൈസ് സംഘം 900 ലിറ്റർ വാഷ് പിടികൂടി. എളമ്പ കോളനിക്ക് സമീപത്തെ തോടിന്റെ കരയിൽ പ്ളാസ്റ്റിക് ബാരലിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.
200 ലിറ്ററിന്റെ രണ്ട് ബാരലുകളിലും മണ്ണിൽ കുഴിയെടുത്ത് പ്ളാസ്റ്റിക് ഷീറ്റുകളിലാക്കി പുഴയോരത്ത് കുഴിച്ചിട്ട നിലയിലുമായിരുന്നു വാഷ് ശേഖരം കണ്ടെത്തിയത്. പിടികൂടിയ വാഷ് സംഭവ സ്ഥലത്ത് വെച്ചുതന്നെ നശിപ്പിച്ചു.
വടകര എക്സൈസ് സർക്കിൾ സംഘം രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റിനായി സൂക്ഷിച്ച വാഷ് കണ്ടെത്തിയത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Malabar News: ഇരിട്ടി ഹയർസെക്കണ്ടറി സ്കൂളിലെ മോഷണം; അന്വേഷണം ഊർജിതമാക്കി പോലീസ്