പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിംഗ് രാജിവെച്ചു

By Desk Reporter, Malabar News
Malvindar singh_Malabar news

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പഞ്ചാബ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിംഗ് സംസ്‌ഥാന പ്രസിഡണ്ട് അശ്വനി ശര്‍മക്ക് രാജിക്കത്ത് നല്‍കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലും ഉപേക്ഷിക്കുകയാണ് താനെന്ന് മല്‍വിന്ദര്‍ വ്യക്‌തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് പ്രശ്‍നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പാർട്ടി കേന്ദ്ര-സംസ്‌ഥാന നേതൃത്വങ്ങളോട് തുടര്‍ച്ചയായി അഭ്യര്‍ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്ന് മല്‍വിന്ദര്‍ രാജിക്കത്തില്‍ പറഞ്ഞു. തൊഴിലാളി-കര്‍ഷക ഐക്യം വിജയിക്കട്ടെ എന്ന് എഴുതിയാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.

പുതിയ നിയമങ്ങളെ പിന്തുണക്കുന്ന നേതാക്കളെ കര്‍ഷകര്‍ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കാത്ത സാഹചര്യത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് പോലും പിടിച്ചു നിൽക്കാന്‍ സാധിക്കുന്നില്ല. കര്‍ഷ ബില്ലിനെതിരെ ഉള്ള പ്രതിഷേധത്തെ തുടര്‍ന്ന് ശിരോമണി അകാലിദള്‍ തങ്ങളുടെ പ്രതിനിധിയെ കേന്ദ്രമന്ത്രി സഭയില്‍നിന്ന് പിന്‍വലിക്കുകയും തുടര്‍ന്ന് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു.

Read also: അത്തരം വാക്കുകള്‍ ഒഴിവാക്കേണ്ടത്; അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE