കാസർഗോഡ്: ജില്ലയിൽ യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിന് നേരെയാണ് ഒരു സംഘം ആളുകളുടെ ആക്രമണം ഉണ്ടായത്. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
ആക്രമണത്തിൽ പരിക്കേറ്റ മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ്-ശരത് ലാൽ സ്മൃതിയാത്ര കഴിഞ്ഞു മടങ്ങുന്ന വഴിയാണ് മാർട്ടിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.
Most Read: നടിയെ ആക്രമിച്ച കേസ്; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും- നിർണായകം