ബെയ്‌ജിങ്: ഇറാനിലെ ഭരണകൂട മാറ്റത്തിന് ശ്രമിക്കുന്ന യുഎസ്-ഇസ്രയേൽ നീക്കത്തിനെതിരെ ശക്‌തമായ മുന്നറിയിപ്പുമായി ചൈന. അത്തരത്തിലുള്ള ഒരു നീക്കത്തിനും പൊതുജന പിന്തുണ ലഭിക്കില്ലെന്ന് ചൈന പറഞ്ഞു. ബെയ്‌ജിങ്ങിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് മുന്നറിയിപ്പ് നൽകിയത്.
ഇറാന്റെ പരമാധികാരത്തെ മാനിക്കണമെന്നും സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും വാങ് യി ആവശ്യപ്പെട്ടു. കരുത്തുണ്ടെന്നത് ന്യായമുണ്ടെന്നതിന് തെളിവല്ല, ലോകം കാട്ടുനീതിയിലേക്ക് മാടങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
ഈ യുദ്ധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ആയുധങ്ങൾ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മധേഷ്യയിലെ കാര്യങ്ങൾ അവിടുത്തെ രാജ്യങ്ങൾ തന്നെ തീരുമാനിക്കണമെന്നും വാങ് യി പറഞ്ഞു. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെ ചൈന അപലപിച്ചു.
യുക്രൈൻ യുദ്ധത്തിന്റെ പേരിൽ പാശ്‌ചാത്യ രാജ്യങ്ങൾ വിമർശിക്കുന്നുണ്ടെങ്കിലും റഷ്യയുമായുള്ള ചൈനയുടെ ബന്ധം ദൃഢമായി തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇറാന്റെ ഭരണ സംവിധാനത്തെ തകർക്കുന്നത് എളുപ്പമല്ലെന്ന അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട് നിലനിൽക്കെയാണ് ചൈനയുടെ പ്രതികരണം.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ









































