ബെയ്‌റൂട്ട്: ഇറാൻ-യുഎസ് താൽക്കാലിക വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ, ലബനൻ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്. പത്ത് മിനിറ്റിനുള്ളിൽ 100 ഇടങ്ങളിലായിരുന്നു ഇസ്രയേൽ ആക്രമണം.
യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്‌തമായ ബോംബാക്രമണമാണ് ലബനനിൽ നടന്നത്. ബെയ്‌റൂട്ട്, തെക്കൻ ലബനൻ, കിഴക്കൻ ബെഖാ മേഖല എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ തകർക്കപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ജനത്തിരക്കുള്ള തെരുവുകൾ കേന്ദ്രീകരിച്ചായിരുന്നു അക്രമണമെന്നാണ് വിവരം. നഗരത്തിലെ ആശുപത്രികൾ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അടിയന്തരമായ രക്‌തം ദാനം ചെയ്യാൻ ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ജനവാസ മേഖലകളിൽ ബോംബാക്രമണം ഉണ്ടായത്.
അതിനിടെ, യുഎസ്-ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് വാണിജ്യ കപ്പലുകൾ ഹോർമുസ് കടലിടുക്ക് ആദ്യമായി കടന്നുപോയെന്ന് മാരിടൈം മോണിറ്റർ മറൈൻ ട്രാഫിക് സ്‌ഥിരീകരിച്ചു. ഗ്രീക്ക് ഉടമസ്‌ഥതയിലുള്ള ‘എൻജെ എർത്ത്’ എന്ന ബൾക്ക് കാരിയറും ലൈബീരിയൻ പതാക വഹിച്ച ‘ഡെറ്റോണ ബീച്ച്’ എന്ന കപ്പലുമാണ് കടന്നുപോയത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































